സാന്ത്വനത്തിലൂടെ രോഗങ്ങളെ കീഴടക്കിയ ഭിഷഗ്വരനാണ് ഡോ. കുഞ്ഞാലിയെന്ന് എം കെ രാഘവന്‍ എം പി

Web Desk
1 Min Read

കോഴിക്കോട്: മരുന്നിനോടൊപ്പം സാന്ത്വനത്തിലൂടെയും രോഗികളെ രോഗ ശമനത്തിലെത്തിക്കുന്ന ഭിഷഗ്വരനാണ് ഡോ. കുഞ്ഞാലിയെന്ന് എം കെ രാഘവന്‍ എം പി പറഞ്ഞു. ആതുര സേവന രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ഡോ. കുഞ്ഞാലിയെ സമൂഹ്യ സേവന രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട ഫ്രൈഡേ ക്ലബ്ബ് ആദരിക്കുന്ന ചടങ്ങിന്റെയും
ഡോ. കുഞ്ഞാലിയുടെ സഹായത്തോടെ 80ഓളം കുടുംബങ്ങള്‍ക്ക് നല്കുന്ന തയ്യല്‍ മെഷീനിന്റെയും പത്ത് കുടുംബങ്ങള്‍ക്ക് നല്കുന്ന ഉന്തുവണ്ടിയുടെയും വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഹൃദ്രോഗ ചികിത്സാ രംഗത്ത് ശാസ്ത്രീയമായി തന്നെ പുതിയൊരു മാര്‍ഗം തുറന്ന് വിപ്ലവമുണ്ടാക്കിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹമെന്നും എം പി പറഞ്ഞു.
പിറ്റേന്ന് മരണം പ്രഖ്യാപിച്ച രോഗികളെ പോലും സാന്ത്വനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നയാളാണ് ഡോ. കുഞ്ഞാലി. തന്റെ രോഗികള്‍ക്ക് മുന്നില്‍ അസാധ്യമെന്നതിന് പകരം എല്ലാം സാധ്യമാണെന്ന ചിന്തയാണ് ഡോക്ടര്‍ ഉണ്ടാക്കുന്നത്. രോഗത്തെ പൊരുതി തോല്‍പ്പിിക്കുവാന്‍ വേണ്ടി പ്രാപ്തരാക്കുകയാണ് ഡോക്ടര്‍ ചെയ്യുന്നത്. നല്ല മനസ്സിന്റെ ഉടമയാണെന്നതു കൊണ്ടാണ് രോഗികളെ നേര്‍വഴിക്ക് നയിക്കുവാന്‍ അദ്ദേഹത്തിന് സാധിക്കുന്നത്. രോഗത്തില്‍ നിന്ന് പൂര്‍ണമായി തന്റെ മുന്നില്‍ വരുന്നവരെ വിമോചിതനാക്കി തിരിച്ചയക്കുന്നുവെന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്നും എം കെ രാഘവന്‍ പറഞ്ഞു.

ഫ്രൈഡേ ക്ലബ്ബ് പ്രസിഡന്റ് അഡ്വ. കെ ആലിക്കോയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫ്രൈഡേ ക്ലബ്ബ് മുന്‍ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് ഹസ്സന്‍ ഡോ. കെ കുഞ്ഞാലിയെ പൊന്നാട അണിയിച്ചു ആദരിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 274-ാം റാങ്ക് നേടിയ സിവില്‍ സ്റ്റേഷന്‍ സ്വദേശിയായ അഫ്‌നാന്‍ അബ്ദുസ്സമദിനെ ചടങ്ങില്‍ എം കെ രാഘവന്‍ എം പിയെ ആദരിച്ചു.

- Advertisement -
Ad image

ട്രഷറര്‍ അബ്ദുലത്തീഫ്, അഡ്വ. കോനാരി മുഹമ്മദ്, എം അബ്ദുല്‍ ഗഫൂര്‍ എന്നിവരും സംസാരിച്ചു. ഫ്രൈഡേ ക്ലബ്ബ് സെക്രട്ടറി പി മുഹമ്മദ് അശ്‌റഫ് സ്വാഗതവും എഞ്ചിനീയര്‍ പി ടി അബ്ദുല്ലക്കായ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!