കോണ്‍ഗ്രസില്‍ നിന്ന് കുറച്ചു പേര്‍ കൂടി പുറത്തു പോകാനുണ്ടെന്ന് കെ മുരളീധരന്‍

Web Desk
1 Min Read

കോഴിക്കോട്: കോണ്‍ഗ്രസില്‍ നിന്ന് കുറച്ചു പേര്‍ കൂടി പുറത്തു പോകാനുണ്ടെന്ന് കെ മുരളീധരന്‍ എം.പി. പിന്നെ എല്ലാം ശരിയാവും. കെപിസിസി നിര്‍വാഹക സമിതി അംഗം പി വി ബാലചന്ദ്രന്‍ പാര്‍ട്ടി വിട്ടതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മുരളീധരന്റെ പ്രതികരണം.

city exchange

മോന്‍സന്റെ കേസില്‍ കോണ്‍ഗ്രസുകാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ നോക്കുന്നതെങ്കില്‍ നടക്കില്ല. ഏത് അന്വേഷണത്തിനും വെല്ലുവിളിക്കുന്നു. സുധാകരന്‍ തന്നെയാണ് സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞത്. ഇക്കാര്യം പാര്‍ലമെന്റില്‍ എംപിമാര്‍ ആവശ്യപ്പെട്ടുകഴിഞ്ഞെന്നും മുരളീധരന്‍ പറഞ്ഞു. ഡിഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഒരു അന്വേഷണവും വിജയമാവില്ല. അത് സര്‍ക്കാരിനെ രക്ഷിക്കാനാണ്. സര്‍ക്കാര്‍ പ്രതിസ്ഥാനത്തു വരുന്ന കേസുകളിലെല്ലാം ശ്രീജിത്ത് തന്നെ അന്വേഷണ ഉദ്യോഗസ്ഥനാവുന്നതില്‍ ദുരൂഹതയുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു. പ്രളയ ദുരിതാശ്വാസ ഫണ്ടിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കുക എന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന പ്രതിഷേധ ധര്‍ണ കലക്ട്രേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ മുരളീധരന്‍. രണ്ട് പ്രളയത്തിലും എത്ര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നു. എത്ര വിതരണം ചെയ്തു? ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി കിട്ടിയിട്ടില്ല. പ്രളയ ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!