ഭാര്യയോട് സ്‌നേഹമുള്ള ഭര്‍ത്താവാണെങ്കില്‍ ഇങ്ങിനെ വേണം!

Web Desk
1 Min Read

ദുബൈ: ഭാര്യയോട് തന്നെ എനിക്കിഷ്ടമാണെന്ന് പഞ്ചാര വാക്ക് പറഞ്ഞാല്‍ മാത്രം പോര. ഭര്‍ത്താവായാല്‍ ഇങ്ങിനെയും വേണം.

city exchange


പ്രവാസി മലയാളി വ്യവസായി ഭാര്യക്ക് ജന്മദിന സമ്മാനമായി നല്‍കിയത് കോടികള്‍ വിലമതിക്കുന്ന റോള്‍സ് റോയ്‌സ് കാര്‍. പ്രവാസി വ്യവസായിയും ബി.സി.സി കോണ്‍ട്രാക്ടിങ് സ്ഥാപന മേധാവിയുമായ കുറ്റിയാട്ടൂര്‍ സ്വദേശി അംജദ് സിതാരയാണ് തന്റെ ഭാര്യക്കും ദിവസങ്ങള്‍ മാത്രം പ്രായമായ മകള്‍ക്കും വിലകൂടിയ ഉപഹാരം സമ്മാനിച്ചത്. 21 കാരിയും ബി.സി.സിയുടെ ചീഫ് ഓപറേറ്റിങ്ങ് ഓഫീസറുമാണ് അംജദിന്റെ ഭാര്യ മര്‍ജാന അംജദ്. ക്ടോബര്‍ രണ്ടിനായിരുന്നു മര്‍ജാനയുടെ ജന്മദിനം. ദിവസങ്ങള്‍ക്കു മുന്‍പേയാണ് ഇവരുടെ ജീവിതത്തിലേയ്ക്ക് മകള്‍- അയ്‌റ മാലിക അംജദ് – എത്തിയത്. ഇരുവര്‍ക്കുമാണ് റോള്‍സ് റോയ്‌സിന്റെ അത്യാധുനിക ആഡംബര കാറായ വ്രെറ്റ് ബ്‌ളാക്ക് ബാഡ്ജ് കാറ് സമ്മാനിച്ചത്. അംജദ് മര്‍ജാനയെ പൂച്ചെണ്ട് നല്‍കി സ്വാഗതം ചെയ്യുന്നതും പെട്ടി തുറക്കാന്‍ ക്ഷണിക്കുന്നതും കാണാം. അവര്‍ ഒരുമിച്ച് പെട്ടി തുറന്നപ്പോള്‍, ചുവപ്പും കറുപ്പും ബലൂണുകള്‍ കൊണ്ട് അലങ്കരിച്ച ബെസ്പോക്ക് കാര്‍ മര്‍ജാനയെ അത്ഭുതപ്പെടുത്തി. ‘അത് അവളുടെ സ്വപ്ന കാര്‍ ആയതിനാല്‍ അവള്‍ വളരെ ആവേശഭരിതയായിരുന്നെന്ന് അംജദ് പറഞ്ഞു. ആഭ്യന്തര മാര്‍ക്കറ്റില്‍ എട്ടര കോടി വില വരുന്ന കാറില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാം. ഏകദേശം 29 ലക്ഷം രൂപയാണ് ഇന്‍ഷൂറന്‍സ് തുകയായി അടച്ചത്. ബി.സി.സി സ്ഥാപന സി.ഇ.ഒ.യായ അംജദ് നേരത്തേ ആഡംബര കാറുകളായ മെഴ്‌സിഡസ് ജി വാഗണ്‍ ഇ ക്ലാസ്സ്, റേഞ്ച് റോവര്‍, ബെന്റ്ലി, ലെക്‌സസ്, ലാന്റ് ക്രൂയിസര്‍, ജീപ്പ്, ഡോഡ്ജ് എന്നിവ സ്വന്തമാക്കിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!