കേരള എന്റര്‍പ്രണേഴ്‌സ് ക്ലബ് ബിസിനസ് എക്‌സന്റ്‌സ് അവാര്‍ഡ്

Web Desk
1 Min Read

ദോഹ: കേരളത്തില്‍ നിന്നും ഖത്തറിലെത്തി വിവിധ ബിസിനസ് മേഖലയില്‍ കഴിവ് തെളിയിച്ച സംരംഭകരെ കേരള എന്റര്‍പ്രണേഴ്‌സ് ക്ലബ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നല്കുന്നു.

city exchange

മൈക്രോ, സ്മാള്‍, മീഡിയം കാറ്റഗറിയിലാണ് അവാര്‍ഡുകള്‍ നല്കുക. കൂടാതെ മികച്ച വനിതാ സംരംഭകയ്ക്ക് പ്രത്യേക അവാര്‍ഡും നല്കും. ബിസിനസിലെ നൂതന ആശയങ്ങള്‍, ആരോഗ്യകരമായ വളര്‍ച്ച, ആസൂത്രണത്തിലെ മികവ്, തൊഴില്‍ ലഭ്യത, സാമ്പത്തിക വളര്‍ച്ച, കോവിഡ് പ്രതിസന്ധി നാളുകളിലെ അതിജീവിനം തുടങ്ങിയ കാര്യങ്ങളില്‍ മികവ് പുലര്‍ത്തുന്ന സംരംഭകരെയാണ് അവാര്‍ഡിന് പരിഗണിക്കുക.

ഭക്ഷ്യ, നിര്‍മാണ, റിയല്‍ എസ്റ്റേറ്റ്, ഗതാഗതം, ഓട്ടോമൊബൈല്‍, ഗാര്‍മെന്റ്‌സ് ആന്റ് ഫുട്‌വെയര്‍, ഹെല്‍ത്ത് ആന്റ് വെല്‍നെസ്, ലോജിസ്റ്റിക്‌സ്, ഐ ടി, മീഡിയ, കായികം തുടങ്ങിയ 14 മേഖലകളിലെ ബിസിനസ് നടത്തുന്നവരില്‍ നിന്ന് നോമിനേഷനിലൂടെയാണ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുക. സെപ്തംബര്‍ 20 വരെയാണ് അവാര്‍ഡിന് നോമിനേഷന്‍ സമര്‍പ്പിക്കാനാവുക. www.kecqa.com വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 77431473 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കേരളത്തിലെ വ്യവസായ വകുപ്പ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയവയിലെ പ്രഗത്ഭര്‍ അടങ്ങുന്ന ജൂറിയായിരിക്കും അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുക. ഒക്ടോബര്‍ ആദ്യവാരം ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. അവാര്‍ഡ് വിതരണത്തോടനുബന്ധിച്ച് ഖത്തറിലെ ചെറുകിട സംരംഭകരുടെ സംഗമവും കലാവിരുന്നും അരങ്ങേറും. പരിപാടിയില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയം പ്രതിനിധികളും ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുക്കും. പരിപടിക്ക് വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

- Advertisement -
Ad image

വാര്‍ത്താ സമ്മേളനത്തില്‍ കെ ഇ സി പ്രസിഡന്റ് മുഹമ്മദ് ഷരീഫ് ചിറക്കല്‍, വൈസ്‌ചെയര്‍മാന്‍ മജീദലി, ജനറല്‍ സെക്രട്ടറി ഹാനി മങ്ങാട്ടില്‍, ക്യു എഫ് എം എം ഡി അന്‍വര്‍ ഹുസൈന്‍, പ്രോഗ്രാം കണ്‍വീനര്‍ അഹമ്മദ് ഷാഫി എന്നിവര്‍ പങ്കെുത്തു.

Share This Article
Leave a Comment
error: Content is protected !!