

ദോഹ: ഖത്തറില്‍ നടക്കുന്ന എസ് പി എല്‍ ടൂര്‍ണമെന്റ് സീസണ്‍ 2ല്‍ പങ്കെടുക്കുന്ന ഖത്തര്‍ സംസ്‌കൃതി പുരുഷ- വനിത ക്രിക്കറ്റ് ടീമുകളുടെ ജഴ്‌സി പ്രകാശനം നജ്മയിലെ സംസ്‌കൃതി ഓഫീസില്‍ നടന്നു.

പുരുഷ ടീമിന്റെ ജഴ്‌സി പ്രകാശനം ടീം ക്യാപ്റ്റന്‍ പ്രദീപ് വിക്ടര്‍ ജോണിന് നല്‍കി സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം നിര്‍വഹിച്ചു. വനിതാ ടീമിന്റെ ജഴ്‌സി പ്രകാശനം ക്യാപ്റ്റന്‍ ജ്യോതി ലക്ഷ്മിയ്ക്ക് ജഴ്‌സി നല്‍കി കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ സംസ്‌കൃതി വൈസ് പ്രസിഡന്റ് ഷിഹാബ് തൂണേരി, സ്‌പോര്‍ട്‌സ് സബ് കമ്മറ്റി കണ്‍വീനര്‍ അബ്ദുല്‍ മനാഫ്, വനിതാ വേദി പ്രസിഡന്റ് അനിത ശ്രീനാഥ്, സെക്രട്ടറി ജെസിത നടപ്പുരയില്‍ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ സംസ്‌കൃതി ക്രിക്കറ്റ് ടീം സ്‌പോണ്‍സര്‍മാരായ ഡോര്‍മാന്‍, ടെക്ടം ഗ്രൂപ്പ്, എംപവര്‍, വിഷന്‍ ഗ്രൂപ്പ്, ഖത്തര്‍ ലൂംസ് എന്നിവയുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.
സംസ്‌കൃതി സ്‌പോര്‍ട്‌സ് സബ് കമ്മറ്റി ജോയിന്റ് കണ്‍വീനര്‍ ജിനന്‍ മുകുന്ദന്‍ സ്വാഗതവും വനിതാ വേദി എക്‌സിക്യൂട്ടിവ് അംഗമായ അനു സാള്‍ട്ടസ് നന്ദിയും പറഞ്ഞു.

