
കോഴിക്കോട്: രാജ്യത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്ന പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ ഇവര്‍ക്കായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക ക്ഷേമമന്ത്രാലയം രൂപീകരിക്കണമെന്ന് കോഴിക്കോട്ട് നടന്ന സമസ്ത പ്രവാസി സെല്‍ സംസ്ഥാന സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ കലക്ടറേറ്റുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രവാസികള്‍ക്കായി പ്രത്യേകം ഡെസ്‌കുകള്‍ സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഇതിനാവശ്യമായ ചെലവ് സര്‍ക്കാര്‍ വഹിക്കണം. എംബസികളില്‍ ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കണം. ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസിന് ടിക്കറ്റ് നിരക്കില്‍ ക്രമാതീതമായ വര്‍ധനവു വരുത്തുന്നത് നിയന്ത്രിക്കണം. പ്രവാസികളുടെ മക്കള്‍ക്ക് വിവിധ കോഴ്‌സുകളില്‍ ചേര്‍ന്നു പഠിക്കുന്നതിന് പ്രത്യേക ക്വാട്ട ഏര്‍പ്പെടുത്തണം. വിദേശത്തു കഴിയുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കണം. വിദ്യാഭ്യാസ, തൊഴില്‍ മേഖലയില്‍ മുസ്‌ലിം സമുദായത്തിനുള്ള സംവരണം അട്ടിമറിക്കാനുള്ള നീക്കം തടയണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

സംഗമത്തിന്റെ ഭാഗമായി 2023 ഓഗസ്റ്റ് വരെയുള്ള കര്‍മപദ്ധതി ആവിഷ്‌കരിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ കര്‍മപദ്ധതി വിശദീകരിച്ചു.
സംഗമം ഉദ്ഘാടനം ചെയ്തു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെയും അതിനു കീഴിലുള്ള സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുന്നതില്‍ പ്രവാസികള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് സമസ്തയും വലിയ പരിഗണന നല്‍കാറുണ്ട്. സംസ്ഥാനത്തിന്റെ പുരോഗതിയില്‍ പ്രവാസി സമൂഹത്തിനുള്ള പങ്ക് വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമസ്തയുടെ ആവശ്യങ്ങള്‍ക്ക് ഭരണാധികാരികള്‍ സമയബന്ധിതമായി പരിഹാരം കാണാറുണ്ടെന്നും അത് തുടരുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവാസികള്‍ക്ക് നാട്ടിലെത്തിയ ശേഷവും ഏറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ടെന്നും സമുദായത്തിന്റെ പുരോഗതിക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത പ്രവാസി സെല്‍ സംസ്ഥാന പ്രസിഡന്റ് പി കെ ഹംസക്കുട്ടി മുസ്്‌ലിയാര്‍ ആദൃശ്ശേരി അധ്യക്ഷത വഹിച്ചു.
വിമാന ടിക്കറ്റിന്റെ നാലിരട്ടി നല്‍കിയാണ് പ്രവാസികളുടെ മൃതദേഹം രാജ്യത്തേക്ക് കൊണ്ടുവരുന്നതെന്നും മറ്റൊരു രാജ്യത്തും ഇത് കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനായതാണ് പ്രവാസജോലി കൊണ്ടുണ്ടായ പ്രധാന നേട്ടമെന്ന് അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. മുസ്്‌ലിം സമുദായത്തിന് സര്‍ക്കാര്‍ ജോലികളില്‍ പ്രാതിനിധ്യം തീരെ കുറവാണെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ചൂണ്ടിക്കാട്ടി.
സമസ്ത പ്രവാസി സെല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍ പ്രാര്‍ഥന നടത്തി. പ്രവാസി സെല്‍ സംസ്ഥാന ജന. സെക്രട്ടറി ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍ സ്വാഗതം പറഞ്ഞു. സമസ്ത പ്രവാസി സെല്‍ സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി എം ഹംസഹാജി മൂന്നിയൂര്‍ നന്ദി പറഞ്ഞു.ക്കും.

