ഐ സി എഫ് ആട് വിതരണം ചെയ്തു

Web Desk
1 Min Read

പെരിന്തല്‍മണ്ണ: ജിദ്ദ ഐ സി എഫ് (ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍) നിര്‍ധരരായ കുടുംബങ്ങള്‍ക്ക് ആട് വിതരണം നടത്തി. കുടുംബാശ്വാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത 200 കുടുംബങ്ങള്‍ക്കാണ് ആട് വിതരണം ചെയ്യുന്നത്. കേരള മുസ്‌ലിം ജമാഅത്ത് പാതാക്കര യൂണിറ്റില്‍ നടന്ന ചടങ്ങില്‍ മുന്‍ കൗണ്‍സിലറും സാമൂഹിക പ്രവര്‍ത്തകനുമായ കിഴിശ്ശേരി നാസര്‍ കുട്ടി ആട് വിതരണം ഉദ്ഘാടനം ചെയ്തു.

city exchange

ഐ സി എഫ് ജിദ്ദ വെല്‍ഫെയര്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ് പെരിന്തല്‍മണ്ണ, കേരള മുസ്‌ലിം ജമാഅത്ത് പാതാക്കര യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അലി മുസ്‌ലിയാര്‍. സെക്രട്ടറി മുഹമ്മദ് ബാഖവി, സയ്യിദ് ശിഹാബുദ്ദീന്‍ കോയ തങ്ങള്‍, എസ് വൈ എസ് പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഫിനാന്‍സ് സെക്രട്ടറി ഉമര്‍ സഖാഫി ആനത്താനം, സോണ്‍ പി ആര്‍ സെക്രട്ടറി യൂസഫ് വലിയങ്ങാടി, സക്കീര്‍ പാതാക്കര എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!