പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ കേരളാതിര്‍ത്തിയില്‍ സ്വീകരിക്കണമായിരുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

Web Desk
1 Min Read

തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയെ കേരളാതിര്‍ത്തിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കണമായിരുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ മാത്രമേ ഫാസിസത്തെ തോല്‍പിക്കാന്‍ കഴിയൂ എന്നും അടൂര്‍ പറഞ്ഞു.

city exchange

ഭാരത ജോഡോ യാത്രക്ക് പിന്തുണ തേടാനും രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിന് ക്ഷണിക്കാനുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എത്തിയ സംഘത്തോട് സംസാരിക്കുകയായിരുന്നു
അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍, ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം ആര്‍ തമ്പാന്‍, തക്യാവില്‍ ഷംസുദ്ദീന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എസ് സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!