

കോഴിക്കോട്: ദമാദം മസ്ദ് ഖലന്തര്‍… ആലിദം ദബ്ബേ യന്തര്‍… എന്ന സൂഫി ഖവ്വാലിയുമായി മലയാളിയാണെങ്കിലും ഉത്തരേന്ത്യക്കാരുടെ ഇഷ്ട യുവ ഗായിക. ബേപ്പൂര്‍ ബീച്ചിലെ ഓണാലോഷ സമാപന ദിനത്തില്‍ തടിച്ചു കൂടിയ ശോത്രാക്കളുടെ മനം കവര്‍ന്നാണ് യുമ്ന അജീം ഗാനങ്ങള്‍ ആലപിച്ചത്.

എസ് പി ബാലസുബ്രമണ്യമെന്ന അനശ്വര ഗായകന് ദുബൈയില്‍ വെച്ച് യുമ്ന പാടി കഴിഞ്ഞപ്പോള്‍ എണീറ്റു നിന്ന് കൈയ്യടിച്ച് ആദരിച്ച ഗാനം കൂടിയായിരുന്നിത്. യുമ്നയെ ലോകമെങ്ങുമുള്ള ശ്രോതാക്കള്‍ കേള്‍ക്കുവാന്‍ ഇഷ്ടപ്പെടുന്ന ഈ ഗാനത്തോടു കൂടി തുടക്കം കുറിച്ച് രണ്ടര മണിക്കൂറാണ് യുമ്ന ടീമിന്റെ ഗാനവിരുന്ന് നീണ്ടുനിന്നത്.

ഖവ്വാലിയില്‍ ആണ് തുടങ്ങിയെങ്കിലും അടുത്തത് ഓണപ്പാട്ടിലേക്കാണ് യുമ്ന പോയത്. തിരുവാവണി രാവ്… മനസ്സാകെ നിലാവ്…. മലയാള ചുണ്ടിന് മലരോണ പാട്ട് എന്ന ഓണപ്പാട്ടിനു ശേഷം പഴയ മാപ്പിളപ്പാട്ടായ മണി ദീപാണി മക്ക…
മദീനയില്‍ വായേ…. ലേക്കാണ് എത്തിയത്.
പിന്നീട് മുഹമ്മദ് റഫി സാബിന്റെ ഖവാലി ശൈലിയിലുള്ള പര്‍ദ്ദ ഹൈ, പര്‍ദ സദസ്സിനുമുന്നില്‍ അവതരിപ്പിച്ചതോടെ കേള്വിക്കാരൊന്നാകെ യുമ്നക്ക് ഒപ്പം കൂടുകയായിരുന്നു.
പിന്നീട് മലയാളം, ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ ഫാസ്റ്റ് നമ്പര്‍ ഗാനങ്ങളിലേക്ക് കൂടി കടന്നതോടെ സദസ്സൊന്നാകെ ചുവടു വെക്കുക കൂടി ചെയ്തു.
യുമ്നക്കൊപ്പം സഹോദരി ഏഴു വയസ്സുകാരി ഫെല്ലാ മെഹഖും ഇസ്ഹാഖും കൂടി പാടുവാനുണ്ടായിരുന്നു യുമ്നയോടൊപ്പം അരങ്ങത്ത് അസ്ലം, സലീജ് (കീ ബോര്‍ഡ്), ഹക്കീം (തബല), ലിജേഷ് (ദൊലക്ക്), റഫീഖ് (റിതം), സുഹൈല്‍ (ഗിറ്റാര്‍) എന്നിവരുമുണ്ടായിരുന്നു. യുമ്നയുടെ പിതാവ് അജിന് ബാബുവും ഇവരോടൊപ്പമുണ്ടായിരുന്നു.

