ശങ്കര്‍ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന ഓര്‍മ്മകളില്‍ സെപ്റ്റംബര്‍ 23ന്

Web Desk
2 Min Read
https://youtu.be/ZbQpRwk0muw

കൊച്ചി: മലയാളത്തിലെ എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോ ശങ്കര്‍ ശക്തമായ തിരിച്ചുവരവ് നടത്തുന്ന ഫാമിലി സസ്‌പെന്‍സ് സെന്റിമെന്റല്‍ ത്രില്ലര്‍ ചിത്രം ‘ഓര്‍മ്മകളില്‍’ സെപ്റ്റംബര്‍ 23ന് തിയേറ്ററുകളിലെത്തുന്നു.

city exchange

ജീവിതമെന്നത് ഒരു പ്രതിഭാസമാണ്. അത് ആരെയും ഭയക്കാറുമില്ല ആര്‍ക്കുവേണ്ടിയും കാത്തിരിക്കാറുമില്ല ആരെയും ബഹുമാനിക്കാറുമില്ല. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നാമൊക്കെ ജീവിതത്തിന് അടിമകളാണ്. നമ്മെ നയിക്കുന്നത് നമ്മുടെ ജീവിതമാണ്. മറിച്ച് ജീവിതത്തെ നയിക്കാന്‍ നമുക്കാവില്ല. ഈ ചിത്രത്തില്‍ ഒട്ടും തന്നെ വെളിപ്പെടുത്തലുകളില്ലാത്ത സമ്പന്നവും പരമ്പരാഗതവുമായ ഒരു കുടുംബജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകളും അതിന്റെ നന്മ തിന്മകളുമാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഈ ചിത്രത്തിലെ യഥാര്‍ഥ ഹീറോ ചിത്രത്തിന്റെ കഥയാണന്ന് നായകന്‍ ശങ്കര്‍ അഭിപ്രായപ്പെട്ടതുപോലെ ജീവിതസാഹചര്യങ്ങള്‍ ജീവിതത്തെ അതിജീവിക്കുന്ന പ്രമേയവുമായെത്തുന്ന ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ ഹൃദയത്തില്‍ ചിത്രം മായാതെ തങ്ങി നില്ക്കുമെന്ന ശുഭാപ്തിവിശ്വാസം സംവിധായകനും പ്രകടിപ്പിക്കുന്നു.

ശങ്കറിനു പുറമെ ഷാജു ശ്രീധര്‍, നാസര്‍ ലത്തീഫ്, ദീപാ കര്‍ത്താ, പൂജിത മേനോന്‍, വിജയകുമാരി, അജയ്, ആര്യന്‍ കതൂരിയ, റോഷന്‍ അബ്ദുല്‍, മാസ്റ്റര്‍ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശര്‍മ്മ, സുരേഷ്‌കുമാര്‍ പി, സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.

- Advertisement -
Ad image

ബാനര്‍- പ്രീമിയര്‍ സിനിമാസ്, രചന, നിര്‍മ്മാണം, സംവിധാനം- എം വിശ്വപ്രതാപ്, ഛായാഗ്രഹണം- നിതിന്‍ കെ രാജ്, എഡിറ്റിംഗ് – വിപിന്‍ മണ്ണൂര്‍, ഗാനരചന- എം വിശ്വപ്രതാപ്, സംഗീതം- ജോയ് മാക്‌സ്വെല്‍, ആലാപനം- ജാസി ഗിഫ്റ്റ്, സുജാത മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജയശീലന്‍ സദാനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എ എല്‍ അജികുമാര്‍, പശ്ചാത്തലസംഗീതം- സുധേന്ദുരാജ്, കല- ബിനില്‍ കെ ആന്റണി, ചമയം- പ്രദീപ് വിതുര, കോസ്റ്റ്യും- രവികുമാരപുരം, പ്രൊഡക്ഷന്‍ മാനേജര്‍- പ്രസാദ് മുണ്ടേല, ഫിനാന്‍സ് കണ്‍ട്രോളര്‍- ടി മഗേഷ്, ഡിസൈന്‍സ്- വിനീത് വാസുദേവന്‍, സംവിധാന സഹായികള്‍- ആഷിക് സുധാകരന്‍, അരുണ്‍ കുമ്മാസി, സ്‌നിഗ്ദിന്‍ സൈമണ്‍ ജോസഫ്, സോബിന്‍ ജോസഫ് ചാക്കോ, വിതരണം- സാഗാ ഇന്റര്‍നാഷണല്‍, സ്റ്റുഡിയോ- പോസ്റ്റ് ഫോക്കസ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റില്‍സ്- അജേഷ് ആവണി, പി ആര്‍ ഓ- അജയ് തുണ്ടത്തില്‍.

Share This Article
Leave a Comment
error: Content is protected !!