അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഫാസിസം: മുസ്ലിം യൂത്ത് ലീഗ്

Web Desk
1 Min Read

പയ്യന്നൂർ: രാമന്തളി പഞ്ചായത്ത് യൂത്ത് ലീഗ് ജോ. സെക്രട്ടറി പി. കെ ഫസീൽ മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംബന്ധിച്ച് തന്‍റെ അഭിപ്രായം പറഞ്ഞപ്പോള്‍ അത് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതാണെന്ന ഡി വൈ എഫ് ഐ യുടെ പരാതിയിൽ കേസെടുത്ത പയ്യന്നൂര്‍ പോലിസ് നടപടി ഭരണത്തിന്റെ തണലിൽ നടത്തുന്ന ഫാസിസമാണെന്ന് മുസ്ലിം യൂത്ത് ലീഗ് രാമന്തളി പഞ്ചായത്ത് കമ്മിറ്റി. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിക്കുന്ന മാർക്സിസ്റ്റ് പാർട്ടി ഉത്തരം മുട്ടുമ്പോള്‍ പോലീസിനെ ഉപയോഗിച്ച് അഭിപ്രായം പറയുന്നവരെ കേസ്സില്‍ പെടുത്തി നിശബ്ദരാക്കുവാന്‍ ശ്രമിക്കുകയാണ്.

city exchange

വിമർശനങ്ങളെ ഭയപ്പെടുകയും അഭിപ്രായ സ്വത്രന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്നത് ഭീരുത്വമാണെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും കേസെടുത്ത നടപടിക്കെതിരെ നിയമപരമായും രാഷ്ട്രീയ പരമായും പോരാടുമെന്നും പഞ്ചായത്ത് ഭാരവാഹികൾ പ്രസ്ഥാവനയിൽ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!