ചാലക്കുടി അടിപ്പാതയുടെ നിര്‍മ്മാണം ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: ബെന്നി ബഹനാന്‍ എം പി

Web Desk
1 Min Read

ചാലക്കുടി: ചാലക്കുടി അടിപ്പാതയുടെ നിര്‍മ്മാണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ബെന്നി ബഹനാന്‍ എം പി അറിയിച്ചു. പത്ത് വര്‍ഷം മുന്‍പ് നിര്‍മ്മാണം ആരംഭിച്ച പദ്ധതിയാണ് ദേശീയപാത 544ല്‍ നിര്‍മ്മാണത്തിലിരിക്കുന്ന ചാലക്കുടി അടിപ്പാത. എന്നാല്‍ പത്ത് വര്‍ഷം മുന്‍പ് നിര്‍മ്മാണം ആരംഭിച്ച പദ്ധതിയുടെ അമ്പതു ശതമാനം പണിപോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതുമൂലം ദേശീയപാതയില്‍ ചാലക്കുടി ഭാഗത്ത് കടുത്ത ട്രാഫിക് തടസ്സം അനുഭവപ്പെടുകയാണ്.

city exchange

ലോക്‌സഭയിലെ റോഡ് ഗതാഗത- ദേശീയപാത വകുപ്പിന്റെ ധനവിനിയോഗ ചര്‍ച്ചയില്‍ പങ്കെടുത്ത് ബെന്നി ബഹനാന്‍ എം പി നേരത്തെ ഇക്കാര്യം മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നേരത്തെ കരാര്‍ ഏറ്റെടുത്ത നിര്‍മ്മാണ കമ്പനി കടുത്ത അനാസ്ഥയാണ് പിന്തുടര്‍ന്ന് വന്നിരുന്നത്. പദ്ധതി പൂര്‍ത്തീകരണത്തില്‍ കരാര്‍ കമ്പനിയുടെ ഇത്തരം അനാസ്ഥ വച്ചുപൊറുപ്പിക്കാനാകില്ലെന്നും വേണ്ടി വന്നാല്‍ കരാര്‍ ഏറ്റെടുത്ത കമ്പനിയെ നിര്‍മ്മാണ ചുമതലയില്‍ നിന്നും നീക്കി നഷ്ടപരിഹാരം ഈടാക്കുവാന്‍ തയ്യാറാകണമെന്നും എം പി സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രസ്തുത കമ്പനിയെ നിര്‍മ്മണ ചുമതലയില്‍ നിന്ന് ഒഴിവാക്കി നാഷണല്‍ ഹൈവെ അതോറിറ്റി റിസ്‌ക് ആന്‍ഡ് കോസ്റ്റ് വ്യവസ്ഥയില്‍ നേരിട്ട് നിര്‍മ്മാണം നടത്തുകയാണെന്ന് എം പി അറിയിച്ചു. ഇതിനായി പുതിയ കോണ്‍ട്രാക്ടറുമായി കരാര്‍ വെച്ചതിനെ തുടര്‍ന്ന് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.

പുതിയ വ്യവസ്ഥ പ്രകാരം വീഴ്ച വരുത്തിയ കമ്പനിക്ക് ആകെത്തുകയുടെ 25 ശതമാനം പിഴ അടയ്ക്കേണ്ടതായി വരും. ബെന്നി ബഹനാന്‍ എം പി, സനീഷ്‌കുമാര്‍ എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍മാന്‍ എബി ജോര്‍ജ്ജ്, നാഷണല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ ബിപിന്‍ മധു എന്നിവര്‍ സൈറ്റ് സന്ദര്‍ശിച്ചു നിര്‍മ്മാണത്തിലെ പുരോഗതി വിലയിരുത്തി. പുതിയ കരാര്‍ കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തൃപ്തികരമാണെന്നും കരാര്‍ കാലാവധിക്കുള്ളില്‍ അടിപ്പാത നിര്‍മ്മണം പൂര്‍ത്തിയാകുമെന്നും എം പി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!