ചോദിക്കാനും പറയാനും ആരുമില്ലേ; കൊച്ചി വിമാനത്താവളത്തില്‍ 50 രൂപയുള്ള ചായയ്ക്ക് കണ്ണൂരിലെത്തിയാല്‍ 100

Web Desk
1 Min Read

കണ്ണൂര്‍: സാധാരണ ഒരു ചായ കുടിക്കണോ, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 100 രൂപയാണ് ഈടാക്കുന്നത്. ചായയോ കാപ്പിയോ കുടിക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 50 രൂപ ഈടാക്കുന്ന സ്ഥാനത്താണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇരട്ടിത്തുക യാത്രക്കാരോട് വാങ്ങുന്നത്.

city exchange

നേരത്തെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും പുറത്തും തോന്നിയതുപോലെ വില ഈടാക്കുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കെ പി സി സി സെക്രട്ടറി അഡ്വ. ഷാജി കെ കോടങ്കണ്ടത്ത് പ്രധാനമന്ത്രിയുടെ ഓഫിസിന് പരാതി നല്കിയതിനെ തുടര്‍ന്ന് വിലയില്‍ കുറവു വരികയായിരുന്നു. കോവിഡിന് മുമ്പ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൊച്ചി വിമാനത്താവള ടെര്‍മിനലിനകത്ത് ചായക്ക് 15 രൂപയും കാപ്പിക്ക് 20 രൂപയും സ്‌നാക്‌സിന് 15 രൂപയുമായി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡ് കാലമായതോടെ വിലയില്‍ മാറ്റം വരികയും അമിത വിലയെന്ന പരാതി ഉയരുകയും ചെയ്തിരുന്നു. കോവിഡിന് ശേഷം യാത്രയും വിമാന സര്‍വീസുകളും സാധാരണ നിലയിലായിട്ടും വില നിലവാരം പതിവുപോലെ തുടര്‍ന്നത് വീണ്ടും പരാതിക്കിടവരുത്തിയതോടെയാണ് അധികൃതര്‍ ഇടപെട്ട് വില നിജപ്പെടുത്തിയത്.

കോവിഡിന് മുമ്പത്തെ കാലത്തെ അപേക്ഷിച്ച് രണ്ടും മൂന്നും ഇരട്ടി അധിക വിലയാണ് നിജപ്പെടുത്തിയതെങ്കിലും കൊച്ചിയില്‍ ഇപ്പോഴും ഒരു സാധാരണ ചായയ്ക്ക് കണ്ണൂരിലെ സാധാരണ ചായയേക്കാള്‍ പകുതി വിലയേ ഉള്ളു എന്നത് ശ്രദ്ധേയമാണ്.

ചായക്കും കാപ്പിക്കും മാത്രമല്ല എല്ലാ ഇനങ്ങള്‍ക്കും കണ്ണൂര്‍ വിമാനത്താവള ടെര്‍മിനലിനകത്ത് അമിത വിലയാണ് ഈടാക്കുന്നത്. ഗ്രീന്‍ ടീക്കും ബ്ലാക്ക് ടീക്കും 90 രൂപ വീതവും ഫില്‍റ്റര്‍ കോഫിക്ക് 140 രൂപയും കാപ്പിച്ചിനോ 190, മിന്റ് ലൈം 100, ജിഞ്ചര്‍ ലൈം 120, വാട്ടര്‍ ലെമണ്‍ 140, പൈനാപ്പിള്‍ 140, ഓറഞ്ച് 160, ചീസ് ടൊമാട്ടോ 180 തുടങ്ങിയ നിരക്കിലാണ് വില ഈടാക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!