

ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എ പുതിയതായി നടപ്പിലാക്കുന്ന അലൈവ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അധ്യയന വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു, തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളേയും മറ്റു റാങ്ക് ജേതാക്കളേയും 100 ശതമാനം വിജയം നേടിയ സ്‌കൂളുകളേയും അനുമോദിക്കുന്നതിന് ഒക്ടോബര്‍ 22 രാവിലെ 10 മണിക്ക് ആലുവ മഹാത്മ ഗാന്ധി ടൗണ്‍ ഹാളില്‍ പരിപാടി നടക്കും.

പ്രതിഭാ സംഗമവും മെറിറ്റ് അവാര്‍ഡ് വിതരണവും വി ഡി സതീശന്‍ എം എല്‍ എ നിര്‍വഹിക്കും. ബെന്നി ബെഹന്നാന്‍ എം പി, അഡ്വ. ജെബി മേത്തര്‍ എം പി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും സാമൂഹിക സാംസ്‌കരിക നേതാക്കളും പങ്കെടുക്കും.
അവാര്‍ഡുകള്‍ ഏറ്റുവാങ്ങുവാനുള്ള കുട്ടികള്‍ ഒന്‍പത് മണിക്ക് എത്തിച്ചേരണമെന്ന് അറിയിച്ചു.
