ഗ്രാമിക ഇ- മാസിക പ്രകാശനം ചെയ്തു

Web Desk
0 Min Read

ദോഹ: കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മയുടെ ‘ഗ്രാമിക’ ഇ- മാസിക ഓണ്‍ലൈനില്‍ പ്രകാശനം ചെയ്തു. ഡിജിറ്റലായി വായിക്കാന്‍ കഴിയുന്ന രീതിയിലാണ് പുറത്തിറക്കിയത്. ലോകകപ്പ് സ്‌പെഷ്യലാണ് ആദ്യലക്കം.

city exchange

കിഴുപ്പിള്ളിക്കരക്കാരായ ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ള പ്രവാസികള്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ഖത്തറിലെയും നാട്ടിലെ ഗ്രാമത്തിലെ പ്രാദേശിക വാര്‍ത്തകളും ഉള്‍കൊള്ളിച്ചു ആദ്യമായാണ് ഒരു പ്രവാസി സംഘടന മാസിക പ്രസിദ്ധീകരിക്കുന്നത്. എല്ലാ മാസവും പുറത്തിറക്കുന്ന ഗ്രാമിക മാസിക ഓണ്‍ലൈന്‍ പതിപ്പ് മാത്രമായിരിക്കും ആരംഭ ഘട്ടത്തില്‍. ഷാജഹാന്‍ വി എ ആണ് ചീഫ് എഡിറ്റര്‍.

Share This Article
Leave a Comment
error: Content is protected !!