

കൊച്ചി: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് എറണാകുളം ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു എറണാകുളം ജില്ലാ കളക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷ സര്‍ക്കാരിന്റെ കപട മുഖമാണ് ജീവനക്കാരോടുള്ള സമീപനത്തില്‍ നിന്നും വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരെ വഞ്ചിക്കുന്ന നടപടികളില്‍ നിന്നും ഇടതു സംഘടനകള്‍ പിന്തിരിയണം. നാലു ഗഡു കുടിശികയായ ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ച ഉത്തരവ് പിന്‍വലിക്കുക, മെഡിസെപ്പ് സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തി അപാകതകള്‍ പരിഹരിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ നടത്തിയത്.

സംസ്ഥാന പ്രസിഡന്റിന്റെ ചാര്‍ജ് വഹിക്കുന്ന അബ്ദുല്‍ ഹാരിസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപകുമാര്‍, ജില്ലാ പ്രസിഡണ്ട് സി വി ബെന്നി, ജില്ലാ സെക്രട്ടറി കെ എന്‍ മനോജ്, സംസ്ഥാന വനിത ഫോറം കണ്‍വീനര്‍ ഉഷ ബിന്ദുമോള്‍, കെ ബിനില്‍, കോശി ജോണ്‍, കെ വി കണ്ണന്, ബി എല്‍ ഷാജഹാന്, ഷിജു പുരുഷോത്തമന്, വി കെ അജിത് കുമാര്‍, പ്രേംനാഥ്, രമ ആര്, മിജോയ് മൈക്കിള്‍, തോമസ് സാമുവല്‍, അന്‍സല്‍ മുല്ലശ്ശേരി, റെക്സ് അലക്സ്, ഗ്രേസ് ജോസഫ് സൈനുല്‍ ആബിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

