സി ബി എസ് ഇ ജില്ലാ കലോത്സവത്തില്‍ ടോക് എച്ച് ജേതാക്കള്‍

Web Desk
2 Min Read

കൊച്ചി: മൂന്നു ദിവസമായി കാലടി ശ്രീ ശാരദാ വിദ്യാലയത്തില്‍ നടന്ന എറണാകുളം ജില്ലയിലെ സി ബി എസ് ഇ സ്‌കൂളുകളുടെ കലോത്സവമായ കലോത്സവ് 2022ന് കാലടി ശ്രീ ശാരദാ വിദ്യലയത്തില്‍ തിരശ്ശീല വീണു. എറണാകുളം ജില്ലയിലെ സി ബി എസ് ഇ സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന കൊച്ചി മെട്രോ സഹോദയയുടെ കീഴിലുള്ള 62 സ്‌കൂളുകള്‍ മാറ്റുരച്ച മേളയില്‍ 926 പോയന്റോടെ ടോക് എച്ച് പബ്ലിക് സ്‌കൂള്‍ ഓവറാള്‍ ജേതാക്കളായി. കാലടി ശ്രീ ശാരദ വിദ്യാലയ (577), അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌ക്കൂള്‍ (568) എന്നീ വിദ്യാലയങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. മൂന്നു ദിവസത്തെ കലോത്സവത്തില്‍ പത്തു വേദികളില്‍ 145 ഇനങ്ങളിലായി 3000-ത്തിലേറെ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.

city exchange

കലാപ്രതിഭകളും കലാതിലകങ്ങളും യഥാക്രമം: കാറ്റഗറി 1ല്‍ കണ്ണമാലി ചിന്മയ വിദ്യാലയത്തിലെ ശ്രേയസ് പി എസ് (21 പോയന്റ്സ്) ശ്രീമൂലനഗരം അല്‍ അമീനിലെ ഐന്‍ വി എസ് (23); കാറ്റഗറി 2ല്‍ അങ്കമാലി വിശ്വജ്യോതിയിലെ മഹാദേവ് പി ആര്‍ (16), വൈറ്റില ടോക് എച്ചിലെ ഗോപികാ സുനില്‍കുമാര്‍ (23); കാറ്റഗറി 3ല്‍ തൃക്കാക്കര നൈപുണ്യയിലെ എഡ്വിന്‍ വിക്ടര്‍ ഫെര്‍ണാണ്ടസ് (23), തിരവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ കാര്‍ത്തിക ദേവദാസ് (30); കാറ്റഗറി 4ല്‍ കാലടി ശ്രീ ശാരദ വിദ്യലയത്തിലെ ഹരിശങ്കര്‍ എസ് വര്‍മ (26), ഇടപ്പള്ളി അല്‍ അമീനിലെ ഐശ്വര്യ എം, കാലടി ശ്രീ ശാരദ വിദ്യാലയത്തിലെ രുഗ്മ ബി മണ്ണംപിള്ളി (രണ്ടു പേര്‍ക്കും 28 പോയന്റ് വീതം)

കാലടി ശ്രീ ശാരദ വിദ്യാലയ സീനിയര്‍ പ്രിന്‍സിപ്പലും കെ എം എസ് പ്രസിഡന്റും കലോത്സവ് 2022 ജനറല്‍ കണ്‍വീനറുമായ ഡോ. ദീപ ചന്ദ്രന്‍ അധ്യക്ഷത വഹിച്ച സമാപനച്ചടങ്ങ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ എം എസ് ജനറല്‍ സെക്രട്ടറി ജൂബി പോള്‍ സ്വാഗതമാശംസിച്ചു. സി ബി എസ് ഇ സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി പി എം ഇബ്രാഹിം ഖാന്‍ മുഖ്യാതിഥിയെ ആദരിച്ചു. സി ബി എസ് ഇ റീജിയണല്‍ ഡയറക്ടര്‍ മഹേഷ് ധര്‍മാധികാരി വിശിഷ്ടാതിഥിയായി.. വിശിഷ്ടാതിഥിയെ കെ എം എസ് വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് കാച്ചപ്പള്ളി സി എം ഐ ആദരിച്ചു. ആദി ശങ്കര ഗ്രൂപ്പ് ഓഫ് സ്ഥാപനങ്ങളുടെ മാനേജിംഗ് ട്രസ്റ്റി കെ ആനന്ദ് മുഖ്യപ്രഭാഷണം നടത്തി.

- Advertisement -
Ad image

മുഖ്യപ്രഭാഷകനെ കെ എം എസ് വൈസ് പ്രസിഡന്റ് എ ചെന്താമരാക്ഷന്‍ ആദരിച്ചു. ക്രെസന്റ് പബ്ലിക് സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ നാസര്‍ പി എസ്, ചിന്മയ വിദ്യാലയ പ്രിന്‍സിപ്പല്‍ ഡോ. എം അനില്‍ കുമാര്‍, ആദി ശങ്കര ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സി ഒ ഒ പ്രഫ. സി പി ജയശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങളും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും മഹേഷ് ധര്‍മാധികാരിയും വിതരണം ചെയ്തു. കെ എം എസ് ട്രഷററും നൈപുണ്യ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ബോബി ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.

TAGGED:
Share This Article
Leave a Comment
error: Content is protected !!