ഒമാന്‍ തീരത്ത് കുടുങ്ങിയ എണ്ണക്കപ്പലില്‍നിന്നുള്ള എണ്ണച്ചോര്‍ച്ച വ്യാപിക്കുന്നതായി ഐ എം ഒ

Web Desk
1 Min Read

ലണ്ടന്‍: ഒമാന്റെ പ്രാദേശിക സമുദ്രപരിധിയില്‍ കുടുങ്ങിക്കിടക്കുന്ന കരോലിന്‍ ബെസെന്‍ജി എണ്ണക്കപ്പലില്‍നിന്നുള്ള എണ്ണച്ചോര്‍ച്ച വ്യാപിക്കുന്നതായി അന്താരാഷ്ട്ര സമുദ്ര സംഘടന (ഐ എം ഒ) അറിയിച്ചു.

city exchange

ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹല്ലാനിയാത്ത് ദ്വീപുകള്‍ക്ക് സമീപം ഒമാന്‍ സമുദ്രപരിധിയിലാണ് കപ്പല്‍ കുടുങ്ങിയത്. അല്‍- ഖിബ്‌ലിയ്യ ദ്വീപിന്റെ വടക്കുകിഴക്കന്‍ തീരത്തേക്ക് എണ്ണ ഒഴുകുന്നതായും ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ ഐ എം ഒ ബുധനാഴ്ച വ്യക്തമാക്കി.

എണ്ണച്ചോര്‍ച്ച നേരിടുന്നതിനായി അടിയന്തര പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഐ എം ഒ അറിയിച്ചു. കപ്പലില്‍നിന്ന് എണ്ണ ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. കാലവര്‍ഷക്കാറ്റ് ശക്തമായതിനാല്‍ കപ്പലിനടുത്തേക്ക് എത്തുന്നതിന് തടസ്സം നേരിട്ടതും രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമായതായും സംഘടന വ്യക്തമാക്കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഐ എം ഒ അറിയിച്ചു.

ഏകദേശം എട്ട് ലക്ഷം ബാരല്‍ എണ്ണ വഹിച്ചുകൊണ്ട് ഏഷ്യയിലേക്ക് പോകുകയായിരുന്ന കപ്പലാണ് രണ്ടാഴ്ച മുമ്പ് ഒമാന്‍ തീരത്തുനിന്ന് ഏകദേശം 22 നോട്ടിക്കല്‍ മൈല്‍ അകലെ കുടുങ്ങിയത്.

- Advertisement -
Ad image

അതിനിടെ, പരിസ്ഥിതി സംബന്ധമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം കപ്പലില്‍നിന്നുള്ള അസംസ്‌കൃത എണ്ണച്ചോര്‍ച്ച ഏകദേശം 400 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ എണ്ണപ്പാട രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനും അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും കപ്പല്‍ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ തുടരുകയാണെന്ന് ഒമാന്‍ അധികൃതര്‍ രണ്ട് ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!