ഖത്തര്‍ ലോകകപ്പിന്റെ ആസ്ഥാനം അമീര്‍ സന്ദര്‍ശിച്ചു

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ദോഹ എക്‌സിബിഷന്‍ സെന്ററിലെ ആസ്ഥാനം സന്ദര്‍ശിച്ചു. ആഗോള കായിക ഇനത്തിനുള്ള തയ്യാറെടുപ്പുകളും ഫിഫയുടെ പ്രവര്‍ത്തനങ്ങളും അമീറിന് വിശദീകരിച്ചു നല്‍കി.

city exchange

സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവരി ആന്റ് ലെഗസിയുടേയും ഫിഫയുടേയും ഉന്നത ഉദ്യോഗസ്ഥരുമായി അമീര്‍ കൂടിക്കാഴ്ച നടത്തി. അമീറിന്റെ പേഴ്‌സണല്‍ റപ്രസന്ററ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി, ഫിഫ പ്രസിഡന്റ് ജിനായി ഇന്‍ഫാന്റിനോ എന്നിവര്‍ അമീറിനെ അനുഗമിച്ചു.

Share This Article
Leave a Comment
error: Content is protected !!