

ദോഹ: ഐ സി എഫ് ഇന്റര്‍ നാഷണല്‍ തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന ക്യാമ്പയിന്റെ ഭാഗമായി ഖത്തറിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തഅലീമുല് ഖുര്‍ആന്‍ മദ്രസ കേന്ദ്രീകരിച്ചു തിരുനബിയുടെ കുടുംബം എന്ന വിഷയത്തില്‍ നടത്തിയ മാസ്റ്റര്‍ മൈന്റ് ക്വിസ്സ് മത്സര വിജകളെ പ്രഖ്യാപിച്ചു.

ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ഹംദാന്‍ റഫീഖ്- തഅലീമുല് ഖുര്‍ആന്‍ മദ്റസ (മദീന ഖലീഫ), ഷാദിന് അബ്ദുല്‍ റഷീദ് (അബു ഹമൂര്‍), ഫാത്തിമ അഫുറഹ (അബു ഹമൂര്‍) എന്നിവരും സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ഷാബിന് (അബുഹമൂര്‍ മദ്രസ), ഫാത്തിമ റഫീദ (അബു ഹമൂര്‍), മുഹമ്മദ് സുഹൈം (ഉം സലാല്‍ മദ്റസ) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.

ജൂനിയര്‍ വിഭാഗം വിജയികളെ ഐ സി എഫ് ഖത്തര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. ബഷീര്‍ പുതുര്പാടവും സീനിയര്‍ വിഭാഗം ജേതാക്കളെ ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്ലാനിങ് ബോര്‍ഡ് അംഗം അബ്ദുല്‍ കരീം ഹാജി മേമുണ്ടയും പ്രഖ്യാപിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ നവംബര്‍ 25ന് നടക്കുന്ന ഇന്റര്‍നാഷണല്‍ മത്സരത്തിന് യോഗ്യത നേടി.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലേക്ക് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

