ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഐ സി സി രക്തദാന ഡ്രൈവ് ആഗസ്ത് 13ന്

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി ഐ സി സി രക്തദാന ഡ്രൈവ് സംഘടിപ്പിക്കുന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി ചേര്‍ന്ന് നടത്തുന്ന രക്തദാന ഡ്രൈവ് ആഗസ്ത് 13നാണ് തീരുമാനിച്ചിരിക്കുന്നത്. രക്തദാന ഡ്രൈവ് പ്രഖ്യാപിച്ചതോടെ നിലവില്‍ അഞ്ഞൂറിലേറെ പേര്‍ രക്തദാനത്തിന് സന്നദ്ധമായി രംഗത്തെത്തിയതായി ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബാഗെലു അറിയിച്ചു. രക്തദാന ഡ്രൈവില്‍ ഏത് ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാമെന്നും താത്പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 55641025, 33448088 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
ഐ സി സി അശോകാ ഹാളില്‍ നടക്കുന്ന രക്തദാന ഡ്രൈവില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനാണ് ജീവനക്കാരേയും കിടക്കകളും മറ്റു സൗകര്യങ്ങളും ഒരുക്കുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന രക്തദാന ഡ്രൈവ് പേര് റജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരുടേയും രക്തം സ്വീകരിച്ചതിന് ശേഷമാണ് സമാപിക്കുക.
ഐ സി സിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ രക്തദാന ഡ്രൈവ് പരിപാടി സംഘടിപ്പിക്കുന്നത്. ഐ സി സി അംഗങ്ങള്‍, ഐ സി സി യൂത്ത് വിംഗ്, ഐ സി സി സ്റ്റുഡന്റ് ഫോറം, മറ്റ് അഫിലിയേറ്റഡ് സംഘടനകള്‍ തുടങ്ങിയവ ഡ്രൈവിന് പിന്തുണയുമായി രംഗത്തുണ്ട്.
ആഗസ്ത് 13ന് രാവിലെ ഒന്‍പത് മണിക്ക് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ രക്തദാന ഡ്രൈവ് ഉദ്ഘാടനം ചെയ്യും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അധികൃതരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
നസീം അല്‍ റബീഹാണ് ഐ സി സിയുടെ രക്തദാന ഡ്രൈവിന്റെ പാര്‍ട്ണര്‍.

city exchange
Share This Article
Leave a Comment
error: Content is protected !!