ബെന്നി ബഹനാന്‍ എം പിയുടെ ‘ഒപ്പമുണ്ട് എം പി പദ്ധതി’ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച

Web Desk
1 Min Read

ആലുവ: ഒപ്പമുണ്ട് എം പി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പില്‍ പത്തൊന്‍പത് സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്‌മെന്റുകളിലെ വിദഗ്ധരായ സൂപ്പര്‍ സ്‌പെഷ്യലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരിക്കും.

city exchange

ശിശുരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍, ഹൃദ്രോഗം, ഗ്യാസ്ട്രോ എന്ററോളജി, നെഫ്രോളജി, യൂറോളജി, ശ്വാസകോശ വിഭാഗം, ഗൈനക്കോളജി, ന്യൂറോളജി, ഇ എന്‍ ടി, അസ്ഥിരോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, പ്ലാസ്റ്റിക് സര്‍ജറി, ദന്തരോഗ വിഭാഗം, ക്യാന്‍സര്‍ സ്‌ക്രീനിംഗ്, പെയിന്‍ ആന്റ് പാലിയേറ്റിവ്, ശിശു ഹൃദയ ശസ്ത്രക്രിയ, ജനറല്‍ സര്‍ജറി എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ നേത്രരോഗ വിഭാഗത്തിന്റെ സേവനവും ലഭ്യമായിരിക്കും.

ആധുനിക ലാബ് ടെസ്റ്റ് സൗകര്യങ്ങള്‍, ക്യാന്‍സര്‍ രോഗ നിര്‍ണയത്തിനുള്ള ആധുനിക സൗകര്യങ്ങള്‍ എന്നിവ ക്യാമ്പില്‍ ലഭ്യമാണ്. രോഗ നിര്‍ണയത്തിനുശേഷം ആവശ്യമായ തുടര്‍ ചികിത്സ സഹായവും ലഭ്യമായിരിക്കും. കൂടാതെ ഹൃദയരോഗ ശാസ്ത്രക്രിയ ആവശ്യമുള്ള 18 വയസ്സിനു താഴെയുള്ളവര്‍ക്ക് ശസ്ത്രക്രിയ സൗജന്യമായി ലഭ്യമാക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അഡല്ക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നേരിട്ടെത്തി സ്‌പോട്ട് റജിസ്‌ട്രേഷന്‍ നടത്തി ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.

- Advertisement -
Ad image

നാലായിരത്തോളം പേര്‍ ഇതിനോടകം റജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേരുടെ സേവനം വിവിധ ആശുപത്രികള്‍ ക്യാമ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!