ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയ എസ് എസ് രാജമൗലിയെ അഭിനന്ദിച്ച് പ്രഭാസ്; നന്ദിയറിയിച്ച് രാജമൗലി

Web Desk
1 Min Read

ഹൈദരബാദ്: ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡും എല്‍ എ ഫിലിം ക്രിട്ടിക്സ് അവാര്‍ഡും കരസ്ഥമാക്കിയ പ്രമുഖ സംവിധായകന്‍ എസ് എസ് രാജമൗലിക്ക് അഭിനന്ദനം അറിയിച്ച് പാന്‍ ഇന്ത്യന്‍ താരം പ്രഭാസ്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അഭിനന്ദന പോസ്റ്റ് താരം പങ്കുവെച്ചത്.

city exchange

മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് രാജമൗലി സ്വന്തമാക്കിയത്. കൂടാതെ മികച്ച സംഗീത സംവിധായകനുള്ള എല്‍ എ ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം സ്വന്തമാക്കിയ കീരവാണിക്കും താരം അഭിനന്ദനം അറിയിച്ചു.

താരത്തിന്റെ അഭിനന്ദന പോസ്റ്റിന് രാജമൗലി നന്ദി രേഖപ്പെടുത്തി.
‘ഞാന്‍ പോലും വിശ്വസിച്ചിട്ടില്ലാത്ത എന്റെ രാജ്യാന്തര അംഗീകാരത്തില്‍ താങ്കള്‍ വിശ്വാസമര്‍പ്പിച്ചതിന് നന്ദി’ എന്നാണ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയത്.

- Advertisement -
Ad image

രാജമൗലി- പ്രഭാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബാഹുബലി ലോകമെമ്പാടും ശ്രദ്ധനേടിയ ചിത്രമായിരുന്നു. കൃതി സനൂന്‍- പ്രഭാസ് താരജോഡികളായി എത്തുന്ന ആദിപുരുഷ്, ദീപിക നായികയായി എത്തുന്ന പ്രൊജക്ട് കെ, സ്പിരിറ്റ്, സലാര്‍ എന്നിവയാണ് പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Share This Article
Leave a Comment
error: Content is protected !!