ആത്മസംഘര്‍ഷത്തിന്റെ ‘നിഴലാട്ടങ്ങള്‍’ ഇന്ന് രാത്രി ഏഴരയ്ക്ക്

Web Desk
2 Min Read

ദോഹ: ആത്മസംഘര്‍ഷങ്ങളുടെ നിഴലാട്ടങ്ങളില്‍ ഒരു കഥകളി നടന്‍ ഇന്ന് വെള്ളിത്തിരയിലെത്തുന്നു. പൂര്‍ണമായും ഖത്തറില്‍ ചിത്രീകരിച്ച ‘നിഴലാട്ടങ്ങള്‍’ കഥകളി നടന്റെ ആത്മസംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കഥകളി കലാകാരന്‍ കൃഷ്ണനുണ്ണിയുടെ ആശയത്തില്‍ കമലകുമാര്‍ രചന നിര്‍വഹിച്ച നിഴലാട്ടം ഓക്‌സിജന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ പി പി എം ഫിറോസാണ് നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചത്.

city exchange

അബൂഹമൂറിലെ സീറോ മാളിലെ നോവ സിനിമയില്‍ ചൊവ്വാഴ്ച വൈകിട്ട് ഏഴരയ്ക്ക് ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പില്‍ നിഴലാട്ടം പ്രദര്‍ശിപ്പിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചിത്രം ഡെസേര്‍ട്ട് ലൈന്‍സാണ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ഫറാസ് മുഹമ്മദ് കലാസംവിധാനവും നിഖില്‍ സാനു സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഷിജു ആര്‍ കാനായിയുടേയും ശ്രീജിത്ത് ആലക്കോടിന്റേയും വരികള്‍ കലാമണ്ഡലം അജേഷ്, നിഖില്‍ സാന്‍, രഞ്ജിത്ത് കൈലാസ്, ശ്രീനന്ദ, ശിവ പ്രിയ എന്നിവരാണ് ആലപിച്ചത്. അനസ് കൂറ്റനാട് ക്യാമറയും ദിനേശ് മണലൂര്‍ മേക്കപ്പും നിര്‍വഹിച്ച നിഴലാട്ടത്തിന്റെ പി ആര്‍ ഒ ബിജു പി മംഗളമാണ്. ഒന്നേകാല്‍ മണിക്കൂര്‍ നേരമാണ് സിനിമയുടെ ദൈര്‍ഘ്യം.

- Advertisement -
Ad image

നിഴലാട്ടങ്ങള്‍ക്ക് ഖത്തര്‍ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം ലഭിച്ചതായി സംവിധായകന്‍ പി പി എം ഫിറോസ് പറഞ്ഞു. ജാതിയുടേയും മതത്തിന്റെയും പേരില്‍ കലാകാരന്മാര്‍ നേരിടുന്ന അവഗണനകഥകളി നടന്റെ അനുഭവത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.

1980- 90 കാലഘട്ടങ്ങളിലെ കേരളത്തില്‍നടക്കുന്ന കഥ പ്രവാസ മണ്ണില്‍ ചിത്രീകരിക്കുകയെന്നത് വെല്ലുവിളിയായിരുന്നെന്നും കോവിഡ് ഉള്‍പ്പെടെയുള്ള പലതരം പ്രതിസന്ധികളെ അതിജീവിച്ച്സിനിമ ആവശ്യപ്പെടുന്ന എല്ലാ സീനുകളും പ്രേക്ഷകനോട് നീതി പുലര്‍ത്തുന്ന വിധത്തില്‍ തയ്യാറാക്കി രണ്ടര വര്‍ഷക്കാലമെടുത്താണ് ചിത്രീകരണം പൂര്‍ത്തീകരിച്ചതെന്ന് നിര്‍മാതാവു കൂടിയായ സംവിധായകന്‍ പി പി എം ഫിറോസ് പറഞ്ഞു.

അജ്യാല്‍ ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ ‘നിഴലാട്ടങ്ങള്‍’മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

അരങ്ങിലും അണിയറയിലുമായി ഖത്തറിലെ നിരവധി കലാപ്രവര്‍ത്തകര്‍ ഭാഗമായ നിഴലാട്ടങ്ങളില്‍ പ്രധാന കഥാപാത്രങ്ങള്‍ ചെയ്തിരിക്കുന്നത് ശ്രീജിത്ത് ആലക്കോട്, വസന്തന്‍ പൊന്നാനി, ടീന മാര്‍ട്ടിന്‍ തുടങ്ങിയവരാണ്. ഓക്‌സിജന്‍ പ്രൊഡക്ഷന്‍ ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചിത്രത്തിലെ പ്രധാനകഥാപാത്രമായ ശ്രീജിത്ത് ആലക്കോട്, രചയിതാവ് കമലകുമാര്‍, കലാസംവിധായകന്‍ ഫറാസ് മുഹമ്മദ് എന്നിവരും പങ്കെടുത്തു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!