

ആലുവ: ഐ എന്‍ ടി യു സി ആലുവ റീജിയണല്‍ കമ്മിറ്റി യോഗം ഡിസംബര്‍ 23ന് ലീഡര്‍ അനുസ്മരണവും പുരസ്‌കാര വിതരണവും വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ഐ എന്‍ ടി യു സി ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സഹീര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലത്തില്‍ നിന്ന് ഐ എന്‍ ടി യു സി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്ത ആനന്ദ് ജോര്‍ജ്, എം എ ദേവസി കുട്ടി എന്നിവരെ റീജിയണല്‍ കമ്മിറ്റി ആദരിച്ചു.

കോണ്‍ഗ്രസ് ആലുവ ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബു, ആനന്ദ് ജോര്‍ജ്, എന്‍ എ മാഹീന്‍, ഹസീന മുനിര്‍, അഡ്വ. സാനു, രഞ്ചുദേവസി, എ സി ശിവന്‍, എം എം ശിഹാബുദ്ദീന്‍, ബിജു മോഹന്‍, സി ഡി ജോസ്, അസീസ് കോമ്പാറ എന്നിവര്‍ പ്രസംഗിച്ചു.
