

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022നോടനുബന്ധിച്ച് വെല്‍നെസ് ചാല്‌ഞ്ചേഴ്‌സ് ഖത്തര്‍ സംഘടിപ്പിച്ച 10 ഡെയ്സ് റണ്ണിംഗ് ചാലഞ്ച് പൂര്‍ത്തിയായി. 24 പേര്‍ രജിസ്റ്റര്‍ ചെയ്ത റണ്ണിംഗ് ചാലഞ്ചില്‍ നൂറു ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ കിലോമീറ്റര്‍ ഓടി എത്തിയ മൂന്നു പേരെയാണ് വിജയികളായി തിരഞ്ഞെടുത്തത്. എല്ലാവര്‍ക്കും ആരോഗ്യം എന്ന ആശയവുമായി ഖത്തറിലുടനീളം പരിപാടികള്‍ സംഘടിപ്പിക്കുന്ന കൂട്ടായ്മയാണ് വെല്‍നെസ്.

വെല്‍നെസ് മീറ്റ്‌സ് ഹാപ്പിനസ് എന്ന ബാനറില്‍ ഫാമിലി ഗെറ്റ് ടുഗദര്‍ സംഘടിപ്പിക്കുകയും കുടുംബത്തിന്റെ ആരോഗ്യം എന്നത് കൂടി മുഖ്യലക്ഷ്യമായി പ്രമുഖരെ ഉള്‍ക്കൊള്ളിച്ചു നടത്തിയ പരിപാടി ശ്രദ്ധയാകാര്‍ഷിച്ചിരുന്നു.

ഏകദേശം ആറായിരം കിലോമീറ്റര്‍ ദൂരമാണ് പങ്കെടുത്ത എല്ലാവരും കൂടി പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ 746.48 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ജോബി ജോര്‍ജ് ഒന്നാം സ്ഥാനവും 674.18 കിലോമീറ്റര്‍, 653.68 കിലോമീറ്റര്‍ എന്നിവ പൂര്‍ത്തിയാക്കി സമീര്‍ ഹുസൈന്‍, താരീഖ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. 100 ഡെയ്സ് കണ്‍സിസ്റ്റന്റ് റണ്ണര്‍ സ്ഥാനം മുഹമ്മദ് നൗഫലും സ്വന്തമാക്കി.

