1971ല്‍ പാക്കിസ്ഥാനെ ഇന്ത്യ അടിയറവ് പറയിപ്പിച്ചേനെയെന്ന് മേജര്‍ കെ പി ആര്‍ കുമാര്‍

Web Desk
1 Min Read

കൊച്ചി: 1971 ഇന്തോ- പാക് യുദ്ധത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരിക്കല്‍ പോലും മേജര്‍ കെ പി ആര്‍ കുമാറിന്റെ വാക്കുകള്‍ ഇടറിയില്ല. മായാത്ത ഓര്‍മകള്‍ പങ്കിടുമ്പോള്‍ വിതുമ്പിയതുമില്ല. സ്വന്തം കമാന്‍ഡിങ് ഓഫീസര്‍ യുദ്ധത്തില്‍ വീരമൃത്യു വരിക്കുന്നതിന് നേരില്‍ കണ്ടപ്പോഴും പതറിയില്ല.
ഇന്തോ- പാക് യുദ്ധത്തിന്റെ 51-ാം വിജയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിച്ച വിജയ് ദിവസ്- സൈനികന്റെ കണ്ണിലൂടെ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

16 മദ്രാസ് ട്രാവന്‍കൂര്‍ ബറ്റാലിയന്റെ കീഴിലായിരുന്നു സേവനം. 1971 ഡിസംബര്‍ മൂന്നിനായിരുന്നു യുദ്ധാരംഭം. 13 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ മേജര്‍ കുമാറിനൊപ്പം സേവനം അനുഷ്ഠിച്ച അഞ്ച് ഓഫീസര്‍മാരും 31 ജവാന്മാരും വീരമൃത്യു വരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. ലാഹോര്‍ പിടിച്ചെടുക്കുന്നതിന്റെ വക്കിലെത്തിയപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നുവെന്ന് മേജര്‍ പറയുന്നു. അതല്ലായിരുന്നുവെങ്കില്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക്് അടിയറവ് പറയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അദ്ദേഹത്തെ പ്രമുഖ എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന്‍ ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!