മികച്ച തൊഴിലിടത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കി ആക്‌സിയ ടെക്നോളജീസ്

Web Desk
2 Min Read

തിരുവനന്തപുരം: മികച്ച തൊഴിലിടത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കി സംസ്ഥാനത്തെ മുന്‍നിര ആഗോള ഓട്ടോമോട്ടീവ് സോഫ്റ്റ്വെയര്‍ കമ്പനിയായ ആക്സിയ ടെക്‌നോളജീസ്. ആഗോള തലത്തില്‍ മികച്ച കമ്പനികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും മാത്രം ലഭിക്കുന്ന ”ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്”ന്റെ അംഗീകാരമാണ് ആക്സിയ ടെക്‌നോളജീസ് നേടിയത്. ജീവനക്കാര്‍ക്കിടയിലുള്ള ഉയര്‍ന്ന വിശ്വാസ്യതയും മികച്ച പ്രവര്‍ത്തന ശൈലിയിലൂന്നിയ തൊഴില്‍ സംസ്‌കാരവും കമ്പനിക്ക് ഗുണമായി.

city exchange

ജീവനക്കാര്‍ക്കിടയില്‍ നടത്തുന്ന സ്വതന്ത്ര സര്‍വേയിലൂടെയാണ് ഒരു കമ്പനി ഈ സര്‍ട്ടിഫിക്കറ്റിന് അര്‍ഹമാണോ എന്ന് കണ്ടെത്തുന്നത്. കമ്പനി ഒരുക്കിയിട്ടുള്ള തൊഴില്‍ സംസ്‌കാരവും തൊഴിലാളികള്‍ക്ക് കമ്പനിയോടുള്ള കൂറുമാണ് പ്രധാന അളവുകോല്‍. ജോലിയുമായി ബന്ധപ്പെട്ട മറ്റനേകം ഘടകങ്ങളും പരിശോധിക്കപ്പെടും. മാനേജ്മെന്റിന്റെ വിശ്വാസ്യത, ജോലിയിലെ സത്യസന്ധത, ജീവനക്കാര്‍ തമ്മിലുള്ള സഹകരണം എന്നീ ഘടകങ്ങളില്‍ ഉയര്‍ന്ന സ്‌കോറാണ് ആക്‌സിയ ടെക്നോളജീസ് സ്വന്തമാക്കിയത്.

ആക്‌സിയ ടെക്‌നോളജീസിന്റെ തുടക്കകാലം മുതല്‍ തന്നെ വിശ്വാസ്യതയും പരസ്പര ബഹുമാനത്തിലുമൂന്നിയ ഒരു തൊഴില്‍ സംസ്‌കാരം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനെല്ലാമുള്ള അംഗീകാരം തന്നെയാണ് ഈ സര്‍ട്ടിഫിക്കേഷന്‍. ജീവനക്കാര്‍ തന്നെയാണ് ഈ കമ്പനിയുടെ ഏറ്റവും വലിയ സമ്പത്തെന്നും ആക്‌സിയ ടെക്‌നൊളജീസിന്റെ സ്ഥാപക സി ഇ ഒ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു. ഇനി മുന്നോട്ടും എല്ലാ കാര്യത്തിലും ജീവനക്കാര്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് തന്നെ മുന്നോട്ട് പോകും എന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

- Advertisement -
Ad image

ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് സര്‍വേയില്‍ ആക്‌സിയ ടെക്‌നൊളജീസിലെ 82 ശതമാനം ജീവനക്കാരും മാനേജ്മെന്റിന്റെ തീരുമാനങ്ങളിലും പ്രവര്‍ത്തനത്തിലും തൃപ്തി രേഖപ്പെടുത്തുകയും മികച്ച തൊഴിലിടമാണ് തങ്ങളുടേതെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അടുത്തിടെ, ആക്‌സിയ ടെക്നോളജീസിന്റെ എഞ്ചിനീയര്‍മാര്‍ക്ക് വാരാന്ത്യങ്ങളില്‍ ഉപയോഗിക്കാനായി ഒരു ബി എം ഡബ്ല്യു കാര്‍ കമ്പനി നല്‍കിയത് വാര്‍ത്തയായിരുന്നു. തങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന സോഫ്റ്റ്‌വെയര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എഞ്ചിനീയര്‍മാര്‍ക്ക് നേരിട്ട് അനുഭവിച്ചറിയാനായിരുന്നു ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കിയത്. മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരെ തിരഞ്ഞെടുത്ത് അവര്‍ക്ക് ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് നേരിട്ട് കാണാനുള്ള അവസരവും കമ്പനി ഒരുക്കിയിരുന്നു. കമ്പനിയുടെ സി ഇ ഒയ്ക്കൊപ്പമാണ് ഈ സംഘം ഖത്തറിലേക്ക് പറന്നത്.

അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ കമ്പനികളാണ് ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്കിന്റെ അംഗീകാരത്തിന് വേണ്ടി ഇക്കൊല്ലം അപേക്ഷ നല്‍കിയത്. ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ച് നാല് വ്യത്യസ്ത വിഭാഗങ്ങളിലായിരുന്നു മത്സരം. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്കും കമ്പനി മാനേജ്മെന്റിനും ഇടയിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആഗോള സ്ഥാപനമാണ് ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക്. മികച്ച സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനായി തൊഴിലാളികളെ സഹായിക്കുന്ന ഒരു ആഗോള മാനദണ്ഡമാണിത്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

TAGGED:
Share This Article
Leave a Comment
error: Content is protected !!