വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് ഷൂട്ടൗട്ട് മല്‍സരം

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് സംഘാടനത്തിന് ഖത്തറിന് അനുമോദനം അര്‍പ്പിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് ജനുവരി ആറിന് വൈകിട്ട് മൂന്നു മണി മുതല്‍ അഞ്ച് വരെ അംഗങ്ങള്‍ക്ക് അബൂഹമൂറിലെ കാംബ്രിഡ്ജ് സ്‌കൂളില്‍ ഷൂട്ടൗട്ട് മല്‍സരം സംഘടിപ്പിക്കുന്നു. സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നീ കാറ്റഗറികളിലാണ് മല്‍സരം.

city exchange

സമാപന ചടങ്ങില്‍ യൂത്ത് വിംഗ് നടത്തിയ ലോകകപ്പ് പ്രവചന മല്‍സര വിജയികള്‍ക്കും ഷൂട്ടൗട്ട് മല്‍സര വിജയികള്‍ക്കും സമ്മാന വിതരണം ചെയ്യും. ലോകാടിസ്ഥാനത്തില്‍ കലാ, സംസ്‌കാരിക, കായിക, ബൗദ്ധിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിന് ഖത്തറില്‍ വനിതാ, യുവജന വിഭാഗവും പ്രവര്‍ത്തിക്കുന്നു. ഷൂട്ടൗട്ട് മല്‍സരം സംഘടിപ്പിയുന്നത് വനിതാ വിഭാഗമാണ്.

ചെയര്‍മാന്‍ വി എസ് നാരായണന്‍, വൈസ് ചെയര്‍മാന്‍മാരായ ജബി കെ ജോണ്‍, കേണല്‍ ഡി പി പിള്ള, പ്രസിഡണ്ട് സുരേഷ് കരിയാട്, വിമന്‍സ് ഫോറം പ്രസിഡണ്ട് കാജല്‍, ജനറല്‍ സെക്രട്ടറി സിമി, യുത്ത് വിംഗ് വൈസ് പ്രസിഡണ്ട് സിറാജ്, ജനറല്‍ സെക്രട്ടറി വിപിന്‍ പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!