കലോത്സവത്തില്‍ മാപ്പിളപ്പാട്ട് ഗായകന്‍; നാട്ടിലെത്തിയാല്‍ ശാസ്ത്രീയ സംഗീതധ്യാപകന്‍

Web Desk
1 Min Read

കോഴിക്കോട്: സ്‌കൂള്‍ കലോത്സവ മാപ്പിളപ്പാട്ട് വേദിയില്‍ മത്സരാര്‍ഥിയായ ഗായകന്‍, തന്റെ നാടായ ആറ്റിങ്ങല്‍ ആലങ്ങോടെത്തിയാല്‍ ശാസ്ത്രീയ സംഗീതാധ്യാപകന്‍!
മിടുക്കനായ ഈ മത്സരാര്‍ഥി തിരുവനന്തപുരം കല്ലമ്പലം കെ ടി സി ടി സ്‌കൂളില്‍ നിന്നുള്ള പ്ലസ്ടു വിദ്യാര്‍ഥി ആദില്‍ മുഹമ്മദാണ്.

city exchange

ഒന്നാം ക്ലാസ്സ് മുതല്‍ സംഗീതമേ തന്റെ ജീവിതമെന്ന് തിരിച്ചറിഞ്ഞ പതിനേഴുകാരന്‍ ആദിലിന്റെ സ്വരലയ മ്യൂസിക്ക് അക്കാദമിയില്‍ പതിനഞ്ചു കുട്ടികളാണ് ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നതെന്നത് കേള്‍ക്കുമ്പോഴാണ് ഒരു ബിഗ് സല്യൂട്ട് കൊടുക്കുവാന്‍ തോന്നുക. ഗിറ്റാര്‍, കീ ബോര്‍ഡ് തുടങ്ങി വിവിധ സംഗീതോപകരണങ്ങളും ഭംഗിയായി വായിക്കാനറിയുന്ന ആദിലിന്റെ പിതാവ് സഊദി അറേബ്യയിലെ ദമാമില്‍ ജോലി ചെയ്യുന്ന പ്രവാസിയായ അലി അക്ബറാണ്. മാതാവ് സാദത്ത് ബീഗം.

മുന്‍പ് ഹൈസ്‌കൂളിലാകുമ്പോള്‍ രണ്ട് തവണ കലോത്സവത്തിനു വന്ന ആദില്‍ വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, ലൈറ്റ് മ്യൂസിക്ക് എന്നിവയില്‍ ഗ്രേഡ് നേടിയിട്ടുണ്ട്. ഹയര്‍ സെക്കന്‍സറി മാപ്പിളപ്പാട്ട് മത്സരത്തില്‍ ഹംസ നരേക്കടവ് രചിച്ച് ഹനീഫാ മുടിക്കോട് സംഗീതം നല്കിയ ചിന്താരം മൊന്തിമൊളന്തറ്റി വെ…… എന്ന ഗാനം പാടിയാണ് എ ഗ്രേഡ് നേടിയത്. റിയാലിറ്റി ഷോയിലും കര്‍മ എന്ന ഹ്രസ്വ സിനിമയിലും ആദില്‍ പാടിയിട്ടുണ്ട്. ഇടയ്ക്ക് ഗാനമേള ട്രൂപ്പിലും പാടിയിട്ടുണ്ട്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!