വിനോദ് മങ്കരയുടെ ശാസത്രപുസ്തകം ശ്രീഹരിക്കോട്ടയിലെറോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിനോദ് മങ്കരയുടെ ശാസ്ത്രപുസ്തകം ‘പ്രിസ’ത്തിന്റെ പ്രകാശന കര്‍മ്മം ശ്രീഹരിക്കോട്ടയിലെ പ്രൊഫ. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നടന്നു.

city exchange

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

ജൂലൈ 13-ന് വ്യാഴാഴ്ച വൈകീട്ട് ചന്ദ്രനിലേക്കുള്ള ചന്ദ്രയാന്‍ 3 റോക്കറ്റ് കുതിച്ചു പൊങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ചന്ദ്രയാന്‍ റോക്കറ്റിനു സമീപം ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. ഉണ്ണിക്കൃഷ്ണന്‍ നായര്‍ക്കു പുസ്തകത്തിന്റെ ആദ്യപ്രതി നല്‍കിയായിരുന്നു പ്രകാശനം. വിനോദ് മങ്കരയോടൊപ്പം ലിപി അക്ബറും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു ലോഞ്ച് പാഡില്‍ നിന്നും വ്യത്യസ്ഥമായ രണ്ടു ലോഞ്ചുകള്‍ നടന്നത്. പുസ്തക പ്രകാശനത്തിനുശേഷം മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ചന്ദ്രനിലേക്കുള്ള കൂറ്റന്‍ റോക്കറ്റ് ആകാശപരപ്പിലേക്ക് കുതിച്ചുയര്‍ന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!