

എഡിന്‍ബറോ: മലയാളം, തമിഴ് ഭാഷകളില്‍ ആഴത്തിലുള്ള പ്രാവീണ്യമുണ്ടായിരുന്ന എഡിന്‍ബറോ സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര പ്രൊഫസര്‍ ആര്‍ ഇ ആഷര്‍ (96) നിത്യാതനായി. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആഷറായിരുന്നു. മലയാളത്തിന്റേയും തമിഴിന്റേയും ആഗോള അംബാസഡറെന്നാണ് ആഷര്‍ അറിയപ്പെടുന്നത്.

ക്രിസ്മസിന് പിന്നാലെ അദ്ദേഹം മരിച്ചതായി മകന്‍ ഡേവിഡ് ആഷറെ ഉദ്ധരിച്ച് ആഷറിന്റെ ശിഷ്യനും പ്രൊഫസറുമായ പി ശ്രീകുമാര്‍ പറഞ്ഞു.

അലിക്കത്ത്, കാച്ചി, തട്ടം തുടങ്ങി അറുപതോളം മലബാര്‍ പദങ്ങള്‍ ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയില്‍ ഇടംപിടിക്കാന്‍ കാരണം പ്രൊഫ. ആഷറിന്റെ ശ്രമമായിരുന്നു.
ഇംഗ്ലണ്ടിലെ നോട്ടിങ്ഹാംഷയറില്‍ ജനിച്ച പ്രൊഫ. ആഷര്‍ കിങ് എഡ്വാര്‍ഡ് ഗ്രാമര്‍ സ്‌കൂളിലാണ് പഠിച്ചത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഫെനറ്റിക്‌സില്‍ ഉന്നത പഠനം നടത്തിയശേഷം ഫ്രഞ്ച് സാഹിത്യത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ അധ്യാപന ജീവിതം ആരംഭിച്ച ആഷര്‍ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഭാഷാപഠന വിഭാഗങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു.
എഡിന്‍ബറോ സര്‍വകലാശാലയില്‍ ഭാഷാശാസ്ത്ര വിഭാഗം പ്രൊഫസറായി ജോലി ചെയ്യവേ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് തമിഴ് ഫോറം പ്രസിഡന്റായി. തമിഴ് ഭാഷയിലാണ് അദ്ദേഹത്തിന്റെ ഭാഷാപഠന ഗവേഷണം ആരംഭിച്ചത്. തമിഴില്‍ നിന്നാണ് മലയാളത്തോട് അദ്ദേഹത്തിന് താത്പര്യമുണ്ടായത്.
തകഴിയുടെ തോട്ടിയുടെ മകന്‍ സ്‌കാവഞ്ചേഴ്‌സ് സണ്‍ എന്ന പേരില്‍ അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. വൈക്ക് മുഹമ്മദ് ബഷീറിന്റെ ന്റുപ്പുപ്പായ്‌ക്കൊരാനേണ്ടാര്‍ന്നു, ബാല്യകാലസഖി, പാത്തുമ്മയുടെ ആട് എന്നീ കൃതികളാണ് അദ്ദേഹം വിവര്‍ത്തനം ചെയ്തത്.
മുട്ടത്തു വര്‍ക്കിയുെട ഈവ്ള്‍ സ്പിരിറ്റ്, കെ പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്നിവയും അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

