രാജ്യസുരക്ഷയ്ക്ക് എല്ലാ പ്രതിരോധ സംവിധാനങ്ങളും പൂര്‍ണ സജ്ജം: ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് ജനറല്‍ കമാന്‍ഡ്

Web Desk
1 Min Read

മനാമ: രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് എല്ലാ പ്രതിരോധ സംവിധാനങ്ങളും പൂര്‍ണ സജ്ജമായും ഉയര്‍ന്ന ജാഗ്രതാ നിലയിലുമാണെന്ന് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് ജനറല്‍ കമാന്‍ഡ് അറിയിച്ചു. ബഹ്‌റൈനു നേരെ വന്ന 45 മിസൈലുകളും ഷാഹെദ് 136 തരത്തിലുള്ള ഒന്‍പത് ഡ്രോണുകളും ഉള്‍പ്പെടെ തകര്‍ത്തതായി ജനറല്‍ കമാന്‍ഡ് വ്യക്തമാക്കി.

city exchange

ആക്രമണം നടന്ന സ്ഥലങ്ങള്‍ സുരക്ഷിതമാക്കുന്നതിന് വിദഗ്ധ സംഘങ്ങള്‍ പ്രവര്‍ത്തനം തുടരുകയാണെന്നും അറിയിച്ചു.

ജനങ്ങള്‍ അത്യാവശ്യ സാഹചര്യങ്ങള്‍ ഒഴികെ വീടുകളില്‍ തന്നെ തുടരണമെന്നും ആക്രമണ സ്ഥലങ്ങളിലേക്ക് സമീപിക്കാതിരിക്കണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രമേ വിവരങ്ങള്‍ കൈപ്പറ്റാവൂ എന്നും ജനറല്‍ കമാന്‍ഡ് ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!