ബന്ദര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അതിയ്യ ഖത്തറിന്റെ സൗദി സ്ഥാനപതി

Web Desk
0 Min Read

ദോഹ: ബന്ദര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അതിയ്യയെ സൗദി സ്ഥാനപതിയായി നിയമിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ബുധനാഴ്ച ഉത്തരവ് പുറത്തിറക്കി. ഉടന്‍ അദ്ദേഹം റിയാദിലെത്തി ചുമതലയേല്‍ക്കും. നേരത്തേ കുവൈത്തിലും ഖത്തര്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിരുന്നു.
നാലുവര്‍ഷത്തെ ഉപരോധത്തിന് ശേഷമാണ് സൗദിയിലേക്ക് പുതിയ സ്ഥാനപതിയെ നിയമിച്ചത്. 2017ല്‍ നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നാണ് ഇരുരാജ്യത്തിനുമിടയിലെ നയതന്ത്ര ബന്ധം നഷ്ടപ്പെട്ടത് .അതെ സമയം ഈ വര്‍ഷം ജനുവരിയില്‍ ഉപരോധം അവസാനിച്ചതോടെ, ജൂണില്‍ സൗദി തങ്ങളുടെ ഖത്തറിലേക്കുള്ള അംബാസഡറെ പ്രഖ്യാപിക്കുകയും അദ്ദേഹം ദോഹയിലെത്തി സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!