മുന്‍ കേരള ടെന്നിസ് താരത്തെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Web Desk
1 Min Read

ദുബൈ: മുന്‍ കേരള ടെന്നിസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തന്‍വി ഭട്ട് (21) ദുബൈയില്‍ ജീവനൊടുക്കിയ നിലിയില്‍ കണ്ടെത്തി. 2012ല്‍ ദോഹയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ സീരീസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയ തന്‍വി പരിക്കേറ്റതിനെ തുടര്‍ന്ന് ടെന്നിസ് ലോകത്ത് നിന്ന് പിന്‍മാറിയിരുന്നു.മുട്ടുകാലിനേറ്റ പരിക്കിനെ തുടര്‍ന്ന് രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയയായി. 17ാം വയസില്‍ നട്ടെല്ലിനെ കൂടി പരിക്ക് ബാധിച്ചതോടെ ടെന്നിസ് ലോകത്ത് നിന്ന് പൂര്‍ണമായും പിന്‍മാറി. ഇതേതുടര്‍ന്ന് മാനസികമായി പ്രയാസത്തിലായിരുന്നു.
ദുബൈ ഹെരിയറ്റ്-വാട്ട് ആന്‍ഡ് മിഡ്ല്‍സെക്‌സ് കോളജിലെ സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു. പിതാവ്: ഡോ. സഞ്ജയ് ഭട്ടും മാതാവ് ലൈലാനും സഹോദരന്‍ ആദിത്യയും മുന്‍ കേരള താരങ്ങളാണ്

city exchange
Share This Article
Leave a Comment
error: Content is protected !!