കെ എല്‍ എഫ്: ജെ സി ബി ലിറ്ററേച്ചര്‍ പ്രൈസ് പ്രത്യേക ചര്‍ച്ചയില്‍ മുകുന്ദനും ബെന്യാമിനും ഹരീഷും

Web Desk
2 Min Read

കോഴിക്കോട്: ഇന്ത്യന്‍ സാഹിത്യത്തില്‍ മലയാളത്തെ സമകാലികമായി ഏറെ അടയാളപ്പെടുത്തിയ മൂന്നു മലയാളി എഴുത്തുകാരുടെ സംഗമമായി കെ എല്‍ എഫ് അക്ഷരം വേദി. ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനതുകയുള്ള (25 ലക്ഷം) ജെ സി ബി ലിറ്ററേച്ചര്‍ അവാര്‍ഡ് തൊട്ടടുത്തെ മൂന്നു വര്‍ഷങ്ങളില്‍ നേടിയ ബെന്യാമിന്‍ (2018), എം മുകുന്ദന്‍ (2019), എസ് ഹരീഷ് (2020) എന്നിവരാണ് ഇന്ത്യന്‍ സാഹിത്യത്തിലെ മലയാള സ്വാധീനത്തെക്കുറിച്ച് സംവദിക്കുവാന്‍ എത്തിയത്.

city exchange

ജെ സി ബി പ്രൈസ് ഫോര്‍ ലിറ്ററേച്ചറിന്റെ സഹകരണത്തോടെയാണ് ചര്‍ച്ച സംഘടിപ്പിച്ചത്.
മലയാള നോവലുകള്‍ ഇന്ത്യക്കകത്തും പുറത്തും ഏറെ ശ്രദ്ധിയ്ക്കപ്പെടണമെങ്കില്‍ നല്ല വിവര്‍ത്തനങ്ങളുണ്ടായാലേ സാധിക്കുകയുള്ളൂവെന്ന് എം മുകുന്ദന്‍ പറഞ്ഞു.
സര്‍ഗാത്മകത കൊണ്ടു മാത്രമല്ല ഇന്ന് അന്തര്‍ദേശീയ തലത്തില്‍ കൃതികള്‍ ശ്രദ്ധിക്കപ്പെടുന്നത്. മറിച്ച് മറ്റു പല ഘടകങ്ങള്‍ കൂടി ഉണ്ട്. ഫ്രാന്‍സിന് ഏറ്റവും കൂടുതല്‍ നോബേല്‍ സമ്മാനം കിട്ടുവാന്‍ ആ രാജ്യം തന്നെ കാര്യമായി ലോബിയിംഗ് നടത്തിയിരുന്നുവെന്നുള്ളത് കൂടി നാം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളീകരണം ഏറെ വിമര്‍ശന വിധേയമാണെങ്കിലും ആടുജീവിതം പോലുള്ള മലയാള കൃതികള്‍ കൂടുതല്‍ ആളുകള്‍ക്കിടയില്‍ എത്തുവാന്‍ അനുഗ്രഹമായി മാറിയിട്ടുണ്ടെന്ന് മോഡറേറ്റര്‍ ജെ ദേവിക പറഞ്ഞു. നല്ല കൃതികള്‍ എഴുത്ത് കൊണ്ട് മാത്രമല്ല മറ്റു പല ഘടകങ്ങള്‍ കൊണ്ട് കൂടിയാണ് പുതിയ കാലത്ത് ശ്രദ്ധിക്കപ്പെടുകയെന്ന് ബെന്യാമിന്‍ പറഞ്ഞു. ഇന്ന് ബംഗാളി സാഹിത്യകാരന്മാരടക്കമുള്ളവര്‍ മലയാള നോവലുകളെ നോക്കിയിരിക്കുകയാണെന്ന് എസ് ഹരീഷ് പറഞ്ഞു.

ഭരണകൂടവും ദേശീയതയും ഭക്ഷണത്തിനു നേരെ പോലും ഒത്തുചേരുന്ന സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമായ ഇക്കാര്യം ചര്‍ച്ച ചെയ്യുന്ന 2022ലെ ജെ സി ബി ലിറ്ററേച്ചര്‍ പ്രൈസ് നേടിയ ഖാലീദ് ജാവേദിന്റെ ദി പാരഡൈസ് ഓഫ് ഫുഡ് എന്ന കൃതി മലയാളത്തിലിറങ്ങുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടണമെന്നും ജെ. ദേവിക പറഞ്ഞു.

- Advertisement -
Ad image

ഈ കൃതിയെക്കുറിച്ച് മാത്രം ഇന്നലെ ഒരു പ്രത്യേക സെഷന്‍ കൂടിയുണ്ടായിരുന്നു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!