

കോഴിക്കോട്: ബന്ധങ്ങളിലെ ഛിദ്രത ഏറിവരുന്ന കാലത്ത് കുടുംബ സംഗമങ്ങളുടെ പ്രസക്തി ഏറിവരികയാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ലിംക ബുക്ക് ഓഫ് റിക്കോര്‍ഡില്‍ ഉള്‍പ്പെടെ ഇടം നേടിയ പൊന്മാണിച്ചിന്ററകത്തിന്റെ രണ്ടാം കുടുംബ സംഗമം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബങ്ങള്‍ തമ്മില്‍ പഴയ കാലത്തെ അപേക്ഷിച്ച് കെട്ടുറപ്പുകള്‍ കുറഞ്ഞുവരുന്ന ഒരു കാലത്ത് കുടുംബ ബന്ധങ്ങളുടെ ദൃഢത കൂട്ടിയുറപ്പിക്കുകയെന്നത് സാമൂഹിക ബാധ്യത കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഉദ്ഘാടന ചടങ്ങില്‍ സംഗമം ചെയര്‍മാന്‍ സി എ ഉമ്മര്‍കോയ അധ്യക്ഷത വഹിച്ചു. പി എ ഇക്രിമത്ത്, സി പി മാമുക്കോയ, എസ് കെ അബൂബക്കര്‍, പി എന്‍ വലീദ് എന്നിവര്‍ സംസാരിച്ചു. മേയര്‍ ഡോ. ബീനാ ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ബുളറ്റിന്‍ പ്രകാശനം എം അസ്സന്‍ കോയക്ക് നല്കി മന്ത്രി നിര്‍വഹിച്ചു. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡിലാണ് പരിപാടി നടന്നത്.
പ്രശസ്ത നോവലിസ്റ്റ്് പി എ മുഹമ്മദ് കോയ എന്ന കളിയെഴുത്തുകാരന്‍ കൂടിയായ മുഷ്താഖിന്റെ തറവാട് കൂടിയാണ് പൊന്മാണിച്ചിന്റകം എന്ന പി എ. തെക്കേപ്പുറത്തെ പഴയ പ്രതാപം ഇന്നും പേറുന്നുണ്ട് വലിയങ്ങാടി മുഷ്താഖ് റോഡിലെ ഈ അകം.
ഇത് രണ്ടാം തവണയാണ് തട്ടവും കാച്ചിയും ബുര്‍ഖയുമെല്ലാമിട്ട കാരണ്യോത്ത്വേളും വാല്യക്കാര്ത്തികളും പുതുതലമുറയിലെ ആണ്‍ കുട്ട്യേളും ബയസ്സായ പുയ്യാപ്പളമാരടക്കം കുടുംബ സംഗമത്തിന്റെ പേരില്‍ ഒത്തുകൂടിയത്.
അഞ്ചുവര്‍ഷം മുന്‍പ് കൂടിയപ്പോള്‍ ഹയാത്തിലുണ്ടായിരുന്ന അന്‍പതോളം പേരാണ് വീണ്ടും കൂടുന്നതിന് മുമ്പ് ഈ കുടുംബത്തില്‍ നിന്ന് ഇഹലോക വാസം വെടിഞ്ഞത്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

