

ആലുവ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തമിഴ്നാട് വില്ലുപുരം തിരുവണ്ണനല്ലൂര്‍ ചന്ദ്രു (19)വിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

ആലുവയില്‍ താമസിക്കുന്ന പതിനാറുകാരിയായ തമിഴ്നാട് സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞ സെപ്തംബറിലാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തില്‍ ചന്ദ്രുവാണ് ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് തെളിഞ്ഞു. ആലുവ പൊലീസ് അന്വേഷിക്കുന്നുവെന്ന് മനസിലാക്കിയ ചന്ദ്രുവിന്റെ അച്ഛന് ചന്ദ്രുവിനെ കാണാനില്ലെന്ന് പറഞ്ഞ് തിരുവണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പത്രമാധ്യമങ്ങളിലൂടെ പരസ്യവും നല്കി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. പിടികൂടാതിരിക്കാന്‍ ചന്ദ്രു പെണ്‍കുട്ടിയെ കൂട്ടി പലസ്ഥലങ്ങളിലായി മാറി താമസിച്ചു. യുവാവിന്റെ വീട്ടുകാരുടെ ഒത്താശയോടെയായിരുന്നു ഇത്. ഇയാള്‍ മൊബൈല്‍ ഫോണും ഉപയോഗിച്ചിരുന്നില്ല. തുടര്‍ന്ന് പൊലീസ് തമിഴ്നാട്ടില്‍ ക്യാമ്പ് ചെയ്ത് ചന്ദ്രുവിന്റെ അച്ഛനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തഞ്ചാവൂരിലെ ഉള്‍ഗ്രാമത്തില്‍ നിന്ന് യുവാവിനെ പിടികൂടിയത്. ഒപ്പം പെണ്‍കുട്ടിയും ഉണ്ടായിരുന്നു.

ഇന്‍സ്പെക്ടര്‍ എല്‍ അനില്കുമള്, എസ് ഐ സി ആര് ഹരിദാസ്, എസ് സി പി ഒ ഷൈജ ജോര്‍ജ്, സി പി ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, എച്ച് ഹാരിസ്, കെ ആര് രാഹുല്‍, മുഹമ്മദ് അമീര്‍, കെ ആര് മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ചന്ദ്രുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

