റസിഡന്‍സി വിസ നിയമത്തില്‍ മാറ്റം വരുത്തി യു എ ഇ

Web Desk
1 Min Read

ദുബൈ: റെസിഡന്‍സി വിസ നിയമത്തില്‍ മാറ്റം വരുത്തി യു എ ഇ. രാജ്യത്തിന് പുറത്ത് ആറ് മാസത്തിലേറെയായി താമസിക്കുന്ന റെസിഡന്‍സി വിസക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി അധികൃതര്‍.

city exchange

ആറ് മാസത്തിലധികമായി എമിറേറ്റ്സിന് പുറത്ത് താമസിക്കുന്ന യു എ ഇ റെസിഡന്‍സി വിസ ഉടമകള്‍ക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാനുള്ള അനുമതിക്കായി ഇപ്പോള്‍ അപേക്ഷിക്കാം. അത്തരം താമസക്കാര്‍ ഇത്രയും കാലം രാജ്യത്തിന് പുറത്ത് താമസിച്ചതിന്റെ കാരണവും തെളിവും വ്യക്തമാക്കുന്ന രേഖ നല്‍കേണ്ടതുണ്ട്. താമസക്കാര്‍ക്ക് ഇത് സംബന്ധിച്ച സേവനത്തിനായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ സി പി) എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം.

ആറു മാസത്തില്‍ കൂടുതല്‍ യു എ ഇക്ക് പുറത്ത് താമസിക്കുന്നതിനുള്ള പെര്‍മിറ്റ് ഇഷ്യൂ ചെയ്യുക എന്നാണ് ഈ സേവനത്തിന്റെ പേര്. ഇത് ‘സ്മാര്‍ട്ട് സേവനങ്ങള്‍’ എന്നതിന് കീഴില്‍ കണ്ടെത്താനാകും.

- Advertisement -
Ad image

ഐ സി പിയില്‍ നിന്ന് ഒരു അംഗീകാര ഇ-മെയില്‍ ലഭിച്ചതിന് ശേഷം മാത്രമേ അപേക്ഷകന് രാജ്യത്ത് വീണ്ടും പ്രവേശിക്കാന്‍ കഴിയൂ. ഈ പ്രക്രിയ ഏകദേശം അഞ്ച് ദിവസമെടുക്കും. സേവനം പ്രയോജനപ്പെടുത്തുന്നതിന് അപേക്ഷകര്‍ അവരുടെയും അവരുടെ സ്‌പോണ്‍സര്‍മാരുടെയും വിശദാംശങ്ങളും പാസ്പോര്‍ട്ടും താമസവുമായി ബന്ധപ്പെട്ട വിവരങ്ങളും നല്‍കണം. അപേക്ഷയില്‍ നിര്‍ബന്ധമായും ആറ് മാസമോ അതില്‍ കൂടുതലോ രാജ്യത്തിന് പുറത്ത് താമസിക്കാനുള്ള കാരണം വ്യക്തമാക്കണം. ഈ സേവനത്തിനായി 150 ദിര്‍ഹം ഫീസ് ആയി അടയ്ക്കേണ്ടതുണ്ട്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!