പൊലീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ചാം ബാച്ച് പുറത്തിറങ്ങി

Web Desk
1 Min Read

അല്‍ സൈലിയ പൊലീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പൊലീസ് അക്കാദമിയിലെ അഞ്ചാമത് ബാച്ച് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്നു.

city exchange

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി പങ്കെടുത്തു. ശൈഖുമാരും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ഈജിപ്തിന്റെ ആഭ്യന്തര മന്ത്രി മേജര്‍ ജനറല്‍ മഹ്മൂദ് തൗഫിക്, ജിബൂട്ടി ആഭ്യന്തര മന്ത്രി നൗ ഹസ്സന്‍, സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഫലിഹ്, സഹോദര സൗഹൃദ രാജ്യങ്ങളിലെ മുതിര്‍ന്ന സുരക്ഷാ, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image

രാജ്യത്തെ നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാര്‍, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമീരി ഗാര്‍ഡ്, സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി, ലെഖ്വിയ ഫോഴ്സ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അതിഥികള്‍ എന്നിവരും ചടങ്ങിനുണ്ടായിരുന്നു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!