മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് റാഫിള്‍ കൂപ്പണ്‍ ഭാഗ്യശാലികള്‍ക്ക് ഗോള്‍ഡന്‍ ബോളും മിനി കൂപ്പറും സമ്മാനിച്ചു

Web Desk
1 Min Read

ദോഹ: മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലെ ഭാഗ്യശാലികള്‍ക്ക് ഗോള്‍ഡന്‍ ബോളുകളും മിനി കൂപ്പറിന്റെ താക്കോലും സമ്മാനിച്ചു.

city exchange

മര്‍ക്കിയയിലുള്ള ജെ- മാളിലെ മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍മുഹമ്മദ് ഖത്തീബ് (0036247), മൊക്താര്‍ അഹ്മദ് (0078200) എന്നീ ഭാഗ്യശാലികള്‍ക്ക് ഗോള്‍ഡന്‍ ബോളുകളും യൂനസ് നൂറുല്‍ ഹഖ് (0052654),ഫൈസല്‍ നാസര്‍ (0248739), സെയ്ദ് അലി മഹേദ് (0134017) എന്നീ ഭാഗ്യശാലികള്‍ക്ക്
മിനി കൂപ്പറിന്റെ താക്കോലുകളും മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിങ്ങ് ഡയറക്ട്ടര്‍ ജാഫര്‍ കണ്ടോത്ത് സമ്മാനിച്ചു.

മര്‍സ ഗ്രൂപ്പ് മനേജിങ് ഡയറക്ടര്‍ അഷറഫ് കണ്ടോത്ത്, മര്‍സ ജെ- മാള്‍ മര്‍ക്കിയ ജനറല്‍ മാനേജര്‍ ഷാഫി ബിന്‍ ഹംസ, ഗ്രൂപ്പ് പര്‍ച്ചേസ് മാനേജര്‍ നിസാര്‍ കാപ്പികണ്ടി, ഫിനാന്‍സ് മാനേജര്‍ ഷഹീര്‍ സി പി, മര്‍സ ഐന്‍ ഖാലിദ് ജനറല്‍ മാനേജര്‍ ഷംസീര്‍ ഖാന്‍, ഷോറൂം മാനേജര്‍ ഷംസുദ്ദീന്‍, അസിസ്റ്റന്റ് മാനേജര്‍മാരായ ഫഹദ്, മാനുവല്‍, ഇസ്മായില്‍, ഷംസീര്‍ എന്നിവര്‍ പങ്കെടുത്തു. 2022 നവംബര്‍ ഒന്നുമുതല്‍ ആരംഭിച്ച ലക്കി റാഫിള്‍ കൂപ്പണ്‍ പ്രമോഷന്‍ 2023 ഫെബ്രുവരി രണ്ടിന് മുനിസിപ്പല്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ്ഭാഗ്യശാലികളെ തെരഞ്ഞെടുത്തത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!