സന്ദര്‍ശക വിസക്കാര്‍ക്കും അബുദബിയിലേക്ക് വരാം

Web Desk
1 Min Read

ദുബൈ: സന്ദര്‍ശക വിസക്കാര്‍ക്കും അബൂദബിയിലേക്ക വരാമെന്ന അബൂദബി ദുരന്ത നിവാരണ സമിതി.ഗ്രീന്‍ ലിസറ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും വരാന്‍ കഴിയും. വാക്‌സിനെടുക്കാത്ത സന്ദര്‍ശക വിസക്കാര്‍ക്കും നിബന്ധനകളോടെ പ്രവേശനാനുമതി നല്‍കും. ഇന്നു മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.

city exchange


ഇന്ത്യ ഉള്‍പ്പെടെ ഗ്രീന്‍ ലിസറ്റിലില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന വാകസിനെടുക്കാത്ത റെസിഡന്റ് വിസക്കാരും സന്ദര്‍ശകരും പത്ത ദിവസം ക്വാറന്റീനില്‍ കഴിയണം. അബൂദബി വിമാനത്താവളത്തിലെത്തുമ്പോള്‍ പി.സി.ആര്‍ പരിശോധന നടത്തുന്നതിനുപുറമെ ഒമ്പതാം ദിവസവും പരിശോധിക്കണം. അതേസമയം, വാക്‌സിനെടുത്തവര്‍ക്ക ഏഴ ദിവസം ക്വാറന്റീന്‍ മതി. ആറാം ദിവസം പി.സി.ആര്‍ പരിശോധന നടത്തണം. നേരത്തെ വാകസിനെടുത്തവര്‍ക്ക പത്ത ദിവസവും വാകസിനെടുക്കാത്തവര്‍ക്ക 12 ദിവസവുമായിരുന്നു ക്വാറന്റീന്‍. പുതിയ നിബന്ധന പ്രകാരം ഇത യഥാക്രമം ഏഴ്, പത്ത് ദിവസമായി ചുരുക്കി.

Share This Article
Leave a Comment
error: Content is protected !!