

മട്ടാഞ്ചേരി: ചെന്നൈ ആസ്ഥാനമായ വേലമ്മാള്‍ നോളജ് പാര്‍ക്കിലെ വിദ്യാര്‍ഥികളുടെ കലാപ്രദര്‍ശനം ദി സീയിംഗ് ഐസ് മട്ടാഞ്ചേരിയിലെ ഹല്ലേഗ്വ ഹാളില്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി ചെയര്മാന് മുരളി ചീരോത്ത്, ആര്‍ട്ടിസ്റ്റ് ഡി ബാള്‍, വേലമ്മാള്‍ നോളജ് പാര്‍ക്ക് കമ്യൂണിക്കേഷന്‍സ് ഹെഡ് പി സുധാകരന് എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം മാര്‍ച്ച് 10ന് അവസാനിക്കും. രാവിലെ പത്തര മുതല്‍ വൈകിട്ട് ആറര വരെയാണ് പ്രദര്‍ശനം.

