യുവകലാ സാഹിതി 17-ാം വാര്‍ഷികം; 10ന് ഡി രാജ ഉദ്ഘാടനം ചെയ്യും

Web Desk
1 Min Read

ദോഹ: യുവകലാസാഹിതി ഖത്തറിന്റെ 17-ാം വാര്‍ഷികത്തോടനുബന്ധിച്ച് കോര്‍ക്മാസ് കുക്ക്‌വെയറിന്റെ സഹകരണത്തോടെ യുവകലാസന്ധ്യ 2023 വിവിധ സാംസ്‌കാരിക പരിപാടികളോടെ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 10ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഐ സി സി അശോക ഹാളില്‍ ആഘോഷിക്കുന്ന സന്ധ്യ ഡി രാജ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി സിനിമതാരം സ്വാസിക പങ്കെടുക്കും.

city exchange

യുവകലാസാഹിതി ഖത്തര്‍ സഫിയ അജിത്ത് സ്ത്രീശക്തി അവാര്‍ഡ് 2023 പ്രമുഖ സാമൂഹിക പ്രവര്‍ത്തകയായ ആനി രാജയ്ക്കും സി കെ ചന്ദ്രപ്പന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഖത്തറിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് ഖത്തറിലെ പ്രമുഖ സന്നദ്ധ സംഘടനയായ അല്‍ ഇസാന്‍ മയ്യത്ത് പരിപാലന സംഘത്തിനും ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ നല്‍കും.

ഖത്തറിന്റെ ഒരറ്റത്തുനിന്ന് അങ്ങേയറ്റം വരെ ഓടിയെത്തി ഗിന്നസ് റെക്കോര്‍ഡ് പ്രകടനം നടത്തിയ ഷകീര്‍ ചീരായിയേയും എഡ്യൂക്കേഷണല്‍ യൂട്യൂബ് ചാനലിലൂടെ ചുരുങ്ങിയ കാലം കൊണ്ട് കഴിവ് തെളിയിച്ച യുവ സംരംഭക റസീന ഷക്കീറിനെയും ചടങ്ങില്‍ ആദരിക്കും.

- Advertisement -
Ad image

കൂടാതെ കോവിഡ് മഹാമാരി കാലത്തും ഫിഫ വേള്‍ഡ് കപ്പിലും ഖത്തറില്‍ വിശിഷ്ട സേവനങ്ങള്‍ നടത്തിയ യുവകലാസാഹിതിയുടെ പ്രവര്‍ത്തകരെയും ആദരിക്കും.

വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ സാഹിത്യ മത്സരവിജയികളുടെ രചനകള്‍ ഉള്‍കൊള്ളിച്ചുള്ള സുവനീര്‍ വേദിയില്‍ പ്രകാശനം ചെയ്യും.

പ്രശസ്ത പിന്നണി ഗായിക സജിലി സലീം നയിക്കുന്ന സംഗീത സന്ധ്യയില്‍ ഖത്തറിലെ സുപരിചിതരായ ഗായകര്‍ മണികണ്ഠന്‍, റിയാസ് കരിയാട്, ശിവപ്രിയ, മൈഥിലി എന്നിവരും ഗാനങ്ങള്‍ ആലപിക്കും. നൃത്തകലാരൂപങ്ങളും അരങ്ങേറും.

നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസിക്ഷേമകാര്യ പ്രവര്‍ത്തനങ്ങളിലൂടെ നിരവധിയാളുകളെ ഭാഗമാക്കുവാന്‍ കഴിഞ്ഞതായും തൊഴിലാന്വേഷകര്‍ക്കായുള്ള ജോബ് പോര്‍ട്ടലിലൂടെ ഒട്ടനവധിയാളുകള്‍ക്ക് പ്രയോജനം ലഭിച്ചുവരുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

ദോഹ ഗാര്‍ഡന്‍ വില്ലേജ് റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ യുവകലാസാഹി ഖത്തര്‍ സെക്രട്ടറി രാഗേഷ് കുമാര്‍, പ്രസിഡന്റ് അജിത്ത് കുമാര്‍ പിള്ള, പ്രോഗ്രാം കണ്‍വീനര്‍ റെജി പുത്തൂരാന്‍, കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി ഷാനവാസ് തവയില്‍, പ്രോഗ്രാം ജോയിന്‍ കണ്‍വീനര്‍ കെ ഇ ലാലു എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!