കെ എം ബഷീര്‍ പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

Web Desk
1 Min Read

തിരൂര്‍: പ്രുഖ മാധ്യമ പ്രവര്‍ത്തകനും സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫുമായിരുന്ന കെ എം ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി വാണിയന്നൂര്‍ ഐ ഡി സി അക്കാദമി സംഘടിപ്പിച്ച അഖില കേരള പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. മുസ്ലിം പത്രങ്ങളും പൊതു ബോധ നിര്‍മിതിയും എന്ന വിഷയത്തെ അധികരിച്ചുള്ള മത്സരത്തില്‍ സംസ്ഥാനത്തെ വിവിധ ദഅവ, ദര്‍സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മുഹമ്മദലി കിനാലൂര്‍, മുസ്തഫ പി എറയ്ക്കല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. സ്വബീഹ് എം മൂന്നിയൂര്‍ (മഅദിന്‍ അക്കാദമി,പെരുംപറമ്പ്) ഒന്നാം സ്ഥാനം നേടി. കെ അബ്ദുല്‍ ഹസീബ് പുത്തനത്താണി(സിറാജുല്‍ ഹുദാ കുറ്റ്യാടി), വാസില്‍ മുജീബ് ടി (മദിനത്തുന്നൂര്‍,പൂനൂര്‍) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

city exchange
Share This Article
Leave a Comment
error: Content is protected !!