
കുവൈത്ത് സിറ്റി: കുവൈത്തില്‍ അക്രികളെ നേരിടാന്‍ പൊലിസിന് തോക്കുപയോഗിക്കാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടു. അതിനിടെ വീണ്ടും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കുത്തേറ്റു. ജഹ്‌റ ഗവര്‍ണറേറ്റിലാണ് സംഭവം. കുത്തേറ്റ പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. 32കാരനായ ബിദൂനിയാണ് അറസ്റ്റിലായത്. ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അല്‍ അലി അസ്സബാഹ് പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ആഴ്ച ഒരു അക്രമി തന്റെ മാതാവിനെയും പൊലിസുകാരനെയും വധിച്ച സംഭവം ഉണ്ടായിരുന്നു.

