മലയാള ഭാഷയുടെ കരുത്ത് അത്ഭുതകരം: സബ്രീന ലേ

Web Desk
1 Min Read

ദുബൈ: മലയാള ഭാഷയുടെ കരുത്ത് അത്ഭുതകരമാണെന്ന് പ്രമുഖ എഴുത്തുകാരിയും വിവര്‍ത്തകയുമായ സബ്രീന ലേ. ഷാര്‍ജ പുസ്തകമേളയില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അവര്‍.

city exchange

പുസ്തകങ്ങളുടെ മൊഴി മാറ്റത്തിലൂടെ നടക്കുന്നത് സാംസ്‌കാരിക വിപ്ലവം തന്നെയാണെന്ന് ഇറ്റാലിയന്‍ സാഹിത്യകാരിയായ സബ്രീന ലേ പറഞ്ഞു. ജനതകള്‍ തമ്മിലെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ വിവിധ മേഖലകളിലുള്ള പരസ്പര വിനിമയം അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.

മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ നിന്നുള്ള മികച്ച കൃതികളുടെ മൊഴിമാറ്റത്തിനായി തവാസുല്‍ യൂറോപ്പ് ഇനിയും മുന്‍കൈ എടുക്കും. ഇസ്‌ലാമിക ലോകത്തെയും പടിഞ്ഞാറിനെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ സംഘടനയാണ് തവാസുല്‍. റോം കേന്ദ്രമായുള്ള തവാസുല്‍ യൂറോപ്പിന്റെ സാരഥി കൂടിയാണ് സബ്രീന.

- Advertisement -
Ad image

പരസ്പരം അടുത്തറിയുന്നതിലൂടെ മാത്രമേ ജനതകള്‍ക്ക് ഐക്യത്തോടെ മുന്നോട്ടു പോകാന്‍ സാധിക്കു എന്നും അവര്‍ ചൂണ്ടിക്കാട്ടി.

മാധ്യമ പ്രവര്‍ത്തകനും സുപ്രഭാതം മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററുമായിരുന്ന എ സജീവന്റെ ഇസ്‌ലാമിനെ കുറിച്ചുള്ള കൃതിയായ ഒരു അമുസ്‌ലിമിന്റെ പ്രിയപ്പെട്ട ഇസ്‌ലാം ആണ് സബ്രീന ലേ ഇറ്റാലിയന്‍ ഭാഷയിലേക്ക് അവസാനമായി വിവര്‍ത്തനം ചെയ്തത്. ഇതിന്റെ പ്രകാശനവും ഷാര്‍ജ പുസ്തക മേളയില്‍ നടന്നു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പണ്ഡിതനും ഗ്രന്ഥകാരനും ഷാര്‍ജാ യൂനിവേഴ്സിറ്റിയിലെ പ്രൊഫസറുമായ ഡോ. അബ്ദുസ്സമീഅ് അല്‍ അനീസിന് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്.

മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് മുജീബ് ജൈഹൂന്‍ രചിച്ച ‘സ്ലോഗന്‍സ് ഓഫ് ദ സേജ്’ എന്ന ഇംഗ്ലീഷ് കൃതിയുള്‍പ്പെടെ സബ്രീന നേരത്തെ ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. തലശ്ശേരി സ്വദേശിയും അമേരിക്കന്‍ റോം യൂണിവേഴ്സിറ്റി ഫിലോസഫി വിഭാഗം ഗവേഷകനുമായ ഡോ. അബ്ദുല്‍ ലത്തീഫ് ചാലിക്കണ്ടിയാണ് സബ്രീനയുടെ ഭര്‍ത്താവ്.

Share This Article
Leave a Comment
error: Content is protected !!