താലിബാനും ക്യാപിറ്റോള്‍ ആക്രമണകാരികളും ഒരുപോലെയെന്ന് മൈക്കിള്‍ മൂര്‍

Web Desk
1 Min Read

വാഷിംഗ്ടണ്‍: അമേരിക്കയിലെ ക്യാപിറ്റോള്‍ ആക്രമണവും അഫ്ഗാനിസ്ഥാനിസ്ഥാനിലെ താലിബാന്‍ കൈയ്യേറ്റവും ഒരുപോലെയെന്ന തരത്തില്‍ പ്രതികരിച്ച് പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ മൈക്കിള്‍ മൂര്‍. എല്ലാവര്‍ക്കും അവരവരുടേതായ താലിബാനുകളുണ്ടെന്നാണ് മൈക്കിള്‍ മൂര്‍ ട്വീറ്റ് ചെയ്തത്.

city exchange


താലിബാന്‍ ഭീകരര്‍ അഫ്ഗാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ കയറിയിരിക്കുന്നതിന്റെയും തീവ്ര ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റായ ക്യാപിറ്റോള്‍ മന്ദിരത്തില്‍ കയറിയതിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മൈക്കിള്‍ മൂര്‍ ട്വീറ്റ് ചെയ്തത്.
‘അവര്‍ക്കുണ്ടൊരു താലിബാന്‍, നമുക്കുണ്ടൊരു താലിബാന്‍, എല്ലാവര്‍ക്കുമുണ്ടൊരു താലിബാന്‍. അധികാരത്തിന്റെ ഇടനാഴികള്‍ കയ്യടക്കുന്നതിലാണ് ഇവരുടെ ‘മികവ്’ മുഴുവന്‍ പുറത്തുകാണാനാകുക,’ മൈക്കിള്‍ മൂര്‍ പറഞ്ഞു.


ജനുവരി ആറിനായിരുന്നു ക്യാപിറ്റോള്‍ ആക്രമണം നടന്നത്. പുതിയ പ്രസിഡന്റായി ജോ ബൈഡനെ പ്രഖ്യാപിക്കുന്നതിനുള്ള യു എസ് കോണ്‍ഗ്രസ്- സെനറ്റ് സംയുക്ത യോഗം നടക്കുന്നതിനിടെ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. അന്നു നടന്ന സംഘര്‍ഷത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.


വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാദ്യമായിട്ടായിരുന്നു വാഷിംഗ്ടണ്‍ ഡി സിയില്‍ അത്രയും ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!