

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്റ് മാനേജ്മെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐ സി എ ഐ) കൊച്ചിന്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പതിനേഴാമത് പ്രഗതി നാഷണല്‍ മാനേജ്മെന്റ് ഫെസ്റ്റ് കൊച്ചി ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ സംഘടിപ്പി്ച്ചു. എസ് ഐ ആര്‍ സി ചെയര്‍മാന്‍ ശങ്കര്‍ പി പണിക്കര്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലേറെ വിദ്യാര്‍ഥികളാണ് പതിനേഴാമത്് പ്രഗതി ഫെസ്റ്റില്‍ പങ്കെടുത്തത്. പ്രതിസന്ധി ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും തീരുമാനങ്ങളെടുക്കുന്നതിലും വിദ്യാര്‍ഥികളുടെ കഴിവ് വര്‍ധിപ്പിക്കാനാണ് ഫെസ്റ്റ് ശ്രദ്ധകേന്ദ്രീകരിച്ചത്.

ബിസിനസ് ക്വിസ്, ബ്ലോക്ക് ആന്റ് ടാക്ക്ള്‍, ബെസ്റ്റ് മാനേജ്മെന്റ് ടീം, പ്രൊഡക്ട് ലോഞ്ച് ആന്റ് ഡിസൈന്‍ ലോഞ്ച്, ബെസ്റ്റ് മാനേജര്‍ ഗെയിം തുടങ്ങിയവ അരങ്ങേറി. സ്റ്റുഡന്റ് മാഗസിന്‍ ഇന്‍സിറ്റോ പരിപാടിയില്‍ പ്രകാശനം ചെയ്തു.
പരിപാടികള്‍ വിദ്യാര്‍ഥികള്‍ തന്നെയാണ് സംഘടിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തതെന്ന പ്രത്യേകതയുണ്ട്. വിവിധ കലാപരിപാടികളും അരങ്ങേറി.
ഉദ്ഘാടന ചടങ്ങില്‍ ഐ സി എ ഐ (സി എം എ) കൊച്ചിന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ലജീഷ് കെ എല്‍, വൈസ് ചെയര്‍മാന്‍ തോമസ് ടി വി, സ്റ്റുഡന്റ് കമ്മിറ്റി ചെയര്‍മാന്‍ അനന്തു സജീവ്, ചെയര്‍പേഴ്സണ്‍ ആര്യ വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

