

ദോഹ: ഖത്തര്‍ പ്രവാസിയായ മലപ്പുറം സ്വദേശി വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ച് മരിച്ചു. ആലങ്കോട് ചങ്ങരംകുളം തൊണ്ടംചിറയ്ക്കല്‍ ടി സി അബൂബക്കര്‍ (48) ആണ് മരിച്ചത്.

ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അബൂബക്കര്‍. ഒരു വൃക്ക മാറ്റിവെച്ചെങ്കിലും തലയില്‍ പഴുപ്പ് ബാധിക്കുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകവെ ന്യുമോണിയ ബാധിക്കുകയായിരുന്നു.
